ചിക്കാഗോ: ഡൊമിനിക് ജോസഫ് (സാവി-69) പഴയപുരക്കൽ ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ: ജെസ്സി ഡൊമിനിക് ചങ്ങനാശ്ശേരി കടവിൽ കുടുംബാംഗമാണ്. മക്കൾ: ഷോൺ ജോസഫ്, താരാ ജോസഫ്. സഹോദരങ്ങൾ: ജോയി (ലീല ജോസഫ്) , പി.ജെ മാത്യു (ലാൽ മാത്യു), എൽസമ്മ ( തോമസ് കൊമരൻ ചാത്ത്), മേഴ്സി (ജോയി ആലക്കൽ), ലൂസി (സിബി പാറേക്കാട്ട്). കോട്ടയം ജില്ലയിൽ കാഞ്ഞിരത്താനം ഇടവക കുറുപ്പുന്തറ പഴയപുരക്കൽ പരേതരായ ജോസഫും, അന്നമ്മയുമാണ് മാതാപിതാക്കൾ.
പൊതുദർശനം: ജൂൺ 2 ന് ഞായറാഴ്ച മാർതോമാ സ്ലീഹാ കത്തീഡ്രൽ പാരിഷ് ഹാളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ .
സംസ്കാരം: ജൂൺ 3 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കത്തീഡ്രലിൽ നടക്കുന്ന ദിവ്യബലിക്കും, പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം നൈൽസിലുള്ള മേരിഹിൽ കാത്തലിക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും.














