മെല്‍ബോണ്‍ : ആസ്‌ട്രേലിയയിലെ മെല്‍ബോര്‍ണില്‍ നിന്നും ആദ്യമായി ‘സ്നേഹപൂര്‍വ്വം സൂര്യഗായത്രി ‘ എന്ന മലയാളം നോവല്‍ പ്രസിദ്ധീകരിച്ചു.ബിസിനസ്കാരനും എയര്‍ ക്രാഫ്റ്റ് ഡീകോഡിങ് ടെക്നോളജിയില്‍ (ഏവിയേഷന്‍) പ്രശസ്തരായ ജയപ്രകാശ് ,ശ്രീലത ജയപ്രകാശ് എന്നിവര്‍ ചേര്‍ന്ന് ശ്യാം ശിവകുമാറിന്‍്റെ സംഗീത ഗുരുവിവായ അഖിലന്‍ ശിവാനന്ദനും , പ്രശസ്ത എഴുത്തുകാരായ ഡോ.ലളിത ഗൗരി, ജോണി.സി.മറ്റം എന്നിവര്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് പ്രകാശനം ചെയ്തു. ആസ്‌ട്രേലിയയിലെ മെല്‍ബോര്‍ണില്‍ നിന്നും ആദ്യമായി ,’കണ്ണാ നീയെവിടെ’- എന്ന അതിമനോഹരമായ ശ്രീകൃഷ്ണ ഭക്തി ഗാനമൊരുക്കിയ ശ്യാം ശിവ കുമാറിന്റെയാണ് ഈ നോവല്‍. തന്റെ ജന്മനാടായ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലും,കേരളത്തിലുടനീളം ഈ നോവല്‍ ഉടന്‍ പ്രകാശനം ചെയ്യുകയാണ്.
പ്രഭാരൂപികളായ ബ്ലെസി,മഞ്ജുവാര്യര്‍ എന്നീ പ്രശസ്ത വ്യക്തികളാണ് ഈ നോവല്‍ എഴുതാന്‍ പ്രചോതന മായതെന്നും, അതിന്റെ കാരണങ്ങളും ഒപ്പം ഇന്നുവരെ തന്നെ സഹായിച്ച ഓരോ മുഖങ്ങളെയും കുറിച്ചും നോവലിലെ ‘ആമുഖത്തിലും കൃതഞ്ജത’യുടെ ഭാഗങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.ശ്യാം ശിവകുമാര്‍ ഇപ്പോള്‍ കുടുംബ സമേതം ആസ്‌ട്രേലിയയിലെ മെല്‍ബോണില്‍ താമസിക്കുന്നു.














