Home ഓഷിയാന മെൽബൺ കെ.എം.സി.സി പ്രവാസി സംഗമം സംഘടിപ്പിച്ചു

മെൽബൺ കെ.എം.സി.സി പ്രവാസി സംഗമം സംഘടിപ്പിച്ചു

23
0

മെൽബൺ : മെൽബൺ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവാസി സംഗമം സംഘടിപ്പിച്ചു. മെൽബണിൽ വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും കെ.എം.സി.സി ഗ്ലോബൽ ചെയർമാനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസി മലയാളി സമൂഹത്തിന് നൽകിയ നിസ്തുലമായ സംഭാവനകളെ മുൻനിർത്തി പ്രമുഖ വ്യവസായി ജാക്ക് ചെമ്പോലിലിന് സാദിഖലി ശിഹാബ് തങ്ങൾ പ്രത്യേക ഉപഹാരം സമ്മാനിച്ചു. വിദേശമണ്ണിൽ മലയാളികൾക്കിടയിൽ കാരുണ്യപ്രവർത്തനങ്ങളും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിൽ മെൽബൺ കെ.എം.സി.സി വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി സംഘടന നടത്തുന്ന ജീവകാരുണ്യ ഇടപെടലുകളെ യോഗം പ്രകീർത്തിച്ചു. സാമൂഹിക, സാംസ്കാരിക, വ്യാപാര മേഖലകളിലെ പ്രമുഖരും കെ.എം.സി.സി ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ വൻ പ്രവാസി ജനപങ്കാളിത്തമാണ് ഉണ്ടായത്.

Previous articleഅയർലൻഡിൽ മഹേഷ് കുഞ്ഞുമോൻ പങ്കെടുക്കുന്ന സർഗോത്സവം നവംബർ 27ന്
Next articleഭിന്നശേഷി പ്രതിഭകളെ ചേർത്തുപിടിക്കാൻ സ്വരലയ 2026 സിഡ്നിയിൽ

LEAVE A REPLY