Home ഇന്ത്യ ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി ; ടൈം വാരിക പട്ടികയില്‍ ഒന്നാമതായി ഷാരുഖ് ഖാന്‍, മെസി...

ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി ; ടൈം വാരിക പട്ടികയില്‍ ഒന്നാമതായി ഷാരുഖ് ഖാന്‍, മെസി അഞ്ചാം സ്ഥാനത്ത്

342
0

മുംബൈ : ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ ടൈം വാരിക പട്ടികയില്‍ ഒന്നാമതായി ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍. ടൈസിന്റെ വാര്‍ഷിക ടൈം 100 ലിസ്റ്റിലാണ് കിങ് ഖാന്‍ ഇന്ത്യയ്ക്ക് അഭിമാനമായത്. വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്. യുഎസ് വാരിക നടത്തിയ വോട്ടെടുപ്പില്‍ 12 ലക്ഷം പേരാണ് പങ്കെടുത്തത്. ഇതില്‍ നാല് ശതമാനം പേരാണ് കിങ് ഖാനെ പിന്തുണച്ചുകൊണ്ട് വോട്ടു ചെയ്തത്. പഠാന്റെ വന്‍ വിജയമാണ് ഷാരുഖ് ഖാന് വമ്ബന്‍ നേട്ടം സമ്മാനിച്ചത്. ജനുവരിയില്‍ റിലീസ് ചെയ്ത ചിത്രം ആഗോള തലത്തില്‍ 1000 കോടിക്കു മുകളിലാണ് കളക്ഷന്‍ നേടിയത്.

ഇറാനിലെ വനിതാസ്വാതന്ത്ര്യ പോരാളികളാണ് ലിസ്റ്റിന്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നു ശതമാനം പേരാണ് ഇറാന്‍ പോരാളികള്‍ക്കായി വോട്ടു ചെയ്തത്. 1,9 ശതമാനം വോട്ടു നേടിയ ബ്രിട്ടനിലെ ഹാരി രാജകുമാരന്‍ 3-ാം സ്ഥാനത്തും ഭാര്യ മേഗനും നാലാം സ്ഥാനത്തും എത്തി. ജീവചരിത്രക്കുറിപ്പായ സ്പെയറിലൂടെയാണ് ഹാരിയും മേഗനും വാര്‍ത്തകളില്‍ നിറഞ്ഞത്. ഫുട്ബോള്‍ താരം മെസ്സി അഞ്ചാം സ്ഥാനത്താണ്. 1.8 ശതമാനം പേരാണ് താരത്തിന് പിന്തുണച്ചത്. ഓസ്കര്‍ ജേതാവ് മിഷേല്‍ യോഹ്, മുന്‍ ടെന്നീസ് കാരം സെറീന വില്യംസ്, മെറ്റ സിആഒ മാര്‍ക് സുക്കര്‍ബര്‍ഗ് തുടങ്ങിയവരും പട്ടികയില്‍ ഇടംനേടി.

Previous articleരാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്ത് ആലപ്പുഴയില്‍ ; ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ കേരളത്തിന് നേട്ടം, 4 പുരസ്കാരങ്ങള്‍
Next articleപ്രവാസി ശ്യാം ശിവകുമാറിന്റെ ആദ്യ നോവല്‍ ‘സ്നേഹപൂര്‍വ്വം സൂര്യഗായത്രി ‘ പ്രകാശനം ചെയ്തു

LEAVE A REPLY