Home ഇന്ത്യ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നാഗ്പൂരില്‍ നിന്ന് കോണ്‍ഗ്രസ് റാലി

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നാഗ്പൂരില്‍ നിന്ന് കോണ്‍ഗ്രസ് റാലി

320
0

നാഗ്പൂര്‍- ആര്‍. എസ്. എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ മൂന്നാം വാരത്തില്‍ കോണ്‍ഗ്രസ് റാലി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാഗ്പൂരില്‍ വന്ന് റാലി നടത്തട്ടെയെന്നും ഇത് തങ്ങളുടെ അടിത്തറയെയോ പിന്തുണയെയോ ബാധിക്കില്ലെന്നും പറഞ്ഞ് ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ രംഗത്തെത്തിയെങ്കിലും രാഹുലിന്റെ റാലിയെ അവര്‍ ഭയക്കുന്നുവെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. ആര്‍എസ്‌എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ റാലി നടത്താന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ അതും രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. നാഗ്പൂരില്‍ നിന്ന് റാലി തുടങ്ങുന്നതില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ആര്‍എസ്‌എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് നാഗ്പൂരിലാണെന്നതിന് പുറമെ, നിതിന്‍ ഗഡ്കരി, ദേവേന്ദ്ര ഫട്നവിസ് എന്നിവര്‍ വരുന്നത് നാഗ്പൂരില്‍ നിന്നാണ്. എന്നാല്‍ ഇതുമാത്രമല്ല, ബി ആര്‍ അബ്ദേകറുടെ നേതൃത്വത്തില്‍ ബുദ്ധമതം സ്വീകരിക്കാനുള്ള നീക്കങ്ങള്‍ നടന്നതും നാഗ്പൂരിലാണ്. അവിടെ നിന്ന് റാലിക്ക് തുടക്കമിട്ടുകൊണ്ട് ബിജെപിക്കും ആര്‍എസ്‌എസിനും മറുപടി നല്‍കാനാണ് രാഹുലിന്റെ നീക്കം.

Previous articleപ്രവാസി ശ്യാം ശിവകുമാറിന്റെ ആദ്യ നോവല്‍ ‘സ്നേഹപൂര്‍വ്വം സൂര്യഗായത്രി ‘ പ്രകാശനം ചെയ്തു
Next articleപ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന് ഇന്ന് തുടക്കം

Leave a Reply