തിരുവനന്തപുരം : ഈ വര്‍ഷത്തെ ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ നാല് പുരസ്കാരങ്ങള്‍ നേടി കേരളം. ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്താണ് രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങളിലെ സ്വയം പര്യാപ്‌തതയുടെ കാര്യത്തില്‍ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്തും രാജ്യത്ത് ഒന്നാമതാണ്. ജലപര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം പെരുമ്ബടപ്പ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും സല്‍ഭരണ വിഭാഗത്തില്‍ തൃശൂര്‍ അളഗപ്പ നഗര്‍ പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.
കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നിശ്ചയിക്കുന്നത്. പുരസ്‌കാരങ്ങള്‍ ഈ മാസം 17ന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മത്സരിച്ച് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ സംസ്ഥാനത്തെ നാല് പഞ്ചായത്തുകളെയും മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഈ നേട്ടം പ്രചോദനമാകട്ടെ എന്നും അദ്ദേഹം കുറിച്ചു.












