കൈപ്പുഴ ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പതിനൊന്നാമത് വാര്‍ഷികാഘോഷവും, കുടുംബ സംഗമവും 2024 മെയ് 19 ഞായറാഴ്ച വൈകിട്ട് 5.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളി പാരീഷ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. ഷെയര്‍ & കെയര്‍ സൊസൈറ്റി പ്രസിഡന്റ് ശ്രീ ഷാജി ജോസഫ് കണ്ണാലയുടെ അദ്ധ്യക്ഷയതയില്‍ ചേരുന്ന പൊതുസമ്മേളനം ഡോ.ശ്രീ ടോംസ് സി ജോസഫ് (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ICAR ) ഉദ്ഘാടനം ചെയ്യും. കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളി വികാരി റവ.ഫാ.സാബു മാലിത്തുരുത്തേല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് ‘തലചായ്ക്കാനൊരിടം’ സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ സമര്‍പ്പണം നടത്തും. മംഗളം എക്‌സിക്യുട്ടീവ് എഡിറ്റര്‍ ശ്രീ ഷാജുദീന്‍ ഇ.പി മുഖ്യ പ്രഭാഷണം നടത്തും. ഫാ.എബിന്‍ ഇറപ്പുറം (അസ്സിറ്റന്റ് വികാരി കൈപ്പുഴ), ശ്രീ ബോബി ജെയിംസ് (സെക്രട്ടറി SIPWA) എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. തദവസരത്തില്‍ ‘ഹെല്‍പ്‌സ്’ ഉന്നത വിദ്യാഭ്യാസ സഹായ പദ്ധതി വിതരണവും, FOC വിദ്യാഭ്യാസ സഹായ പദ്ധതി വിതരണവും, ഷെയര്‍ & കെയര്‍ ഹോംസ് കൈപ്പുഴ പദ്ധതി ഉദ്ഘാടനവും നടത്തപ്പെടും. ശ്രീ സി.ജെ ജോസ് ചാമക്കാലായില്‍ (സെക്രട്ടറി) വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ശ്രീ റോയ് എബ്രഹാം കോട്ടയരികില്‍ ഏവര്‍ക്കും കൃതജ്ജതയര്‍പ്പിക്കും.
Home ഇന്ത്യ കൈപ്പുഴ ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 11-ാംമത് വാര്‍ഷികാഘോഷവും, കുടുംബ സംഗമവും മെയ്...











