Home യൂറോപ്പ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി ; രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം...

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മതാദ്ധ്യാപക ദിനം നടത്തി ; രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു

329
0

കവന്‍ട്രി : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാര്‍ഷിക ഒത്തുചേരല്‍ കൊവെന്‍ട്രിയില്‍ വച്ച് നടത്തപ്പെട്ടു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രൂപതയുടെ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നിന്നുള്ള വിശ്വാസ പരിശീലകര്‍ പങ്കെടുത്തു. ‘വിശ്വാസ പരിശീലകര്‍ സഭയുടെ സ്വത്വ ബോധം വളര്‍ത്തുന്നതില്‍ ഉത്സുകര്‍ ആയിരിക്കണം എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വിശ്വാസ പരിശീലകരെ അദ്ദേഹം ഉത്ബോധിപ്പിച്ചു. പതിനാലായിരത്തോളം വിദ്യാര്‍ത്ഥികളും രണ്ടായിരത്തി മുന്നൂറ് അധ്യാപകരും ഉള്ള വലിയ ഒരു സംവിധാനമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മത ബോധന രംഗത്തെ മാറ്റിയ ദൈവ കരുണക്ക് നന്ദി പറഞ്ഞു വരും വര്‍ഷങ്ങളിലേക്ക് കൂടുതല്‍ ഊര്‍ജം സംഭരിക്കണം, സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം പഠിപ്പിക്കല്‍ ശുശ്രൂഷയാണെന്നും അതീവ ജാഗ്രതയോടെ ഈ മേഖലയില്‍ വിശ്വാസ പരിശീലകര്‍ വ്യാപാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത ബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് പുത്തന്‍ പുരക്കല്‍ സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, പ്രൊക്യൂറേറ്റര്‍ ഫാ. ജോ മൂലശ്ശേരി വി.സി, ഫാ. ജോര്‍ജ് എട്ടുപറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ. ടോം ഓലിക്കരോട്ട്, ഫാ. നിധിന്‍ ഇലഞ്ഞിമറ്റം എന്നിവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ളാസുകള്‍ നയിച്ചു. സി എല്‍ ടി കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിശ്വാസപരിശീലകര്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തു. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സമ്മേളനം അവസാനിച്ചത്. രൂപത മത ബോധന കമ്മീഷന്‍ സെക്രട്ടറി ആന്‍സി ജോണ്‍സന്‍, ടെക്‌നിക്കല്‍ കോഡിനേറ്റര്‍ ജിമ്മി മാത്യു, ബിര്‍മിംഗ് ഹാം റീജിയണല്‍ സെക്രട്ടറി ഷാജുമോന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മത ബോധന കമ്മീഷന്‍ ഭാരവാഹികള്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

ഷൈമോന്‍ തോട്ടുങ്കല്‍

Previous articleലെസ്റ്ററിലെ മലയാളി ഫുട്‌ബോള്‍ പ്രേമിക ളുടെയും കളിക്കാരുടെയും സ്വപ്ന സാക്ഷാത്കാരം; ‘മിഡ്‌ലാന്റ് ഫോക്‌സസ് എഫ്‌സി’ ഫുട്‌ബോള്‍ ടീമിന് ഗംഭീര തുടക്കം
Next articleമാഞ്ചസ്റ്ററിലെ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് ഈമാസം 25ന്

LEAVE A REPLY