ദോഹ : ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാൻ പ്രവാസം തിരഞ്ഞെടുത്ത മലയാളി വനിതകളെ ആദരിച്ച് നടുമുറ്റം ഖത്തർ വനിതാദിനം ആഘോഷിച്ചു.പ്രസിഡൻ്റ് സന നസീമിൻ്റെ അധ്യക്ഷതയില്‍ നുഐജയില്‍ നടന്ന ചടങ്ങ് ഐ സി ബി എഫ് ട്രഷറർ കുല്‍ദീപ് കൌർ ഉദ്ഘാടനം ചെയ്തു.42 വർഷമായി പ്രവാസിയായ ഇന്ത്യൻ സ്കൂളില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കടപ്പുറം സ്വദേശിനി മറിയക്കുട്ടി,മുപ്പത്തിരണ്ടു വർഷത്തോളമായി ഖത്തരി കുടുംബത്തില്‍ ജോലി ചെയ്യുന്ന ഫോർട്ട്കൊച്ചി സ്വദേശിനി ഗ്രേസി ആൻ്റണി,34 വർഷത്തോളമായി പ്രവാസിയായ മലപ്പുറം വാഴക്കാട് സ്വദേശിനി റസിയ,ഫോർട്ട് കൊച്ചി സ്വദേശിനി അസൂറ റഹീം,തിരുവനന്തപുരം സ്വദേശിനി ശകുന്തള തുടങ്ങിയവരെയാണ് പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി നടുമുറ്റംആദരിച്ചത്.
ഇവർക്കുവേണ്ടി ബ്രില്യൻ്റ് അക്കാദമി ,സഹ്റ ബ്യൂട്ടി സലൂണ്‍ എന്നിവർ സ്പോണ്‍സർ ചെയ്ത പ്രവാസികള്‍ക്കായുള്ള ഐ സി ബി എഫ് ഇൻഷുറൻസ് അംഗത്വം നടുമുറ്റം സമ്മാനിച്ചു. ബ്രാഡ്മ ഫുഡ്സിൻ്റെ പ്രത്യേക ഫുഡ്കിറ്റുകളും അതിഥികള്‍ക്ക് സമ്മാനിച്ചു.അതിഥികള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.അസൂറ റഹീം ഗാനമാലപിച്ചു.വനിതാദിനത്തിന് വേണ്ടി നടുമുറ്റം പ്രവർത്തക ഷമീമ പ്രത്യേകം തയ്യാറാക്കിയ കേക്ക് അതിഥികള്‍ ചേർന്ന് മുറിച്ച് വിതരണം ചെയ്തു. നടുമുറ്റം പ്രസിഡൻ്റ് സന നസീം,ജനറല്‍ സെക്രട്ടറി ഫാത്വിമ തസ്നിം,വൈസ് പ്രസിഡൻ്റുമാരായ റുബീന മുഹമ്മദ് കുഞ്ഞി,ലത കൃഷ്ണ,നജ്ല നജീബ്,ട്രഷറർ റഹീന സമദ്,എക്സിക്യൂട്ടീവ് മെമ്ബർമാർ തുടങ്ങിയവർ നേതൃത്വം നല്‍കി.
ഷഫീക് അറക്കല്‍











