Home യൂറോപ്പ് ഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന് മലയാളിയായ സുപ്പീരിയര്‍ ജനറല്‍

ഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന് മലയാളിയായ സുപ്പീരിയര്‍ ജനറല്‍

427
0

ഇറ്റലി ആസ്ഥാനമായി സേവനം ചെയ്യുന്ന ഡോട്ടേഴ്സ് ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ് സഭയുടെ സുപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ ഫ്‌ലോറി കൊടിയന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ജനോവയില്‍ നടന്ന ജനറല്‍ ചാപ്റ്ററിലായിരുന്നു തിരഞ്ഞെടുപ്പ്. ഇരിങ്ങാലക്കുട രൂപതയിലെ മാള തുമ്പരശേരി ഇടവകയില്‍പ്പെട്ട കൊടിയന്‍ ഔസേപ്പ്- തങ്കമ്മ ദമ്പതികളുടെ മകളാണ്. സിസ്റ്റര്‍ റൊസാലിയ കരിപ്പായി അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറലായും സിസ്റ്റര്‍ ഇഗ്‌നേഷ്യ ചെലങ്ങര, സിസ്റ്റര്‍ ട്രീസ ആളുക്കാരന്‍, സിസ്റ്റര്‍ മേരി ക്ലെയര്‍ മുക്കനാപറമ്പില്‍, സിസ്റ്റര്‍ ജെസ്റ്റിന്‍ കുറ്റിയാഞ്ഞിലിക്കല്‍ എന്നിവര്‍ കൗണ്‍സില്‍ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

Previous articleകേംബ്രിഡ്ജില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു ; യു.കെയിലെത്തിയിട്ട് രണ്ടു വര്‍ഷം
Next articleഅയർലണ്ട് സീറോ മലബാർ സഭയുടെ പിതൃവേദി വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് ഓൺലൈൻ നോവേന നടത്തുന്നു.

LEAVE A REPLY