Home യൂറോപ്പ് കേംബ്രിഡ്ജില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു ; യു.കെയിലെത്തിയിട്ട് രണ്ടു വര്‍ഷം

കേംബ്രിഡ്ജില്‍ മലയാളി നഴ്‌സ് കാന്‍സര്‍ ബാധിച്ച് മരിച്ചു ; യു.കെയിലെത്തിയിട്ട് രണ്ടു വര്‍ഷം

481
0

കേംബ്രിജ് : മലയാളി നഴ്സ് യുകെയിലെ കേംബ്രിജില്‍ മരിച്ചു. കോട്ടയം പാമ്പാടി തേരകത്ത് ഹൗസില്‍ അനീഷ് മാണിയുടെ ഭാര്യ ടീന സൂസന്‍ തോമസ് (37) ആണ് നിര്യാതയായത്. മക്കൾ: എബെൽ, ഹന്ന.അയ്മനം വില്ലേജ് ഓഫീസിന് സമീപമുള്ള മഞ്ചയിൽ സ്റ്റോഴ്സ് (ജനസേവന കേന്ദ്രം)ഉടമ നടുവത്തടിയിൽ തോമസ് എബ്രഹാമിന്റെ മകളാണ്. കേംബ്രിജ് ആഡംബ്രൂക്ക് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. കാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

2020ലാണ് യുകെയില്‍ എത്തുന്നത്. തുടർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കും. കാൻസർ രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് ടീനയുടെ മാതാപിതാക്കൾ യുകെയിൽ എത്തിയിരുന്നു. കേംബ്രിജിൽ സെന്റ് ഇഗ്‌നേഷ്യസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ഇടവകാംഗങ്ങൾ ആണ് ടീനയും കുടുംബവും. സംസ്കാരം പിന്നീട് മണർകാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രലിൽ നടക്കും.

Previous articleപ്രവാസി ക്ഷേമ നിധി ബൂത്ത് സംഘടിപ്പിച്ചു
Next articleഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന് മലയാളിയായ സുപ്പീരിയര്‍ ജനറല്‍

LEAVE A REPLY