Home യൂറോപ്പ് അയർലണ്ട് സീറോ മലബാർ സഭയുടെ പിതൃവേദി വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് ഓൺലൈൻ നോവേന നടത്തുന്നു.

അയർലണ്ട് സീറോ മലബാർ സഭയുടെ പിതൃവേദി വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് ഓൺലൈൻ നോവേന നടത്തുന്നു.

345
0

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ പിതൃവേദി വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് ഓൺലൈൻ നോവേന നടത്തുന്നു. യൗസേപ്പിതാവിനെ പ്യത്യേകം വണങ്ങുന്ന മാർച്ച് മാസത്തിലെ ബുധനാഴ്ചകളിൽ വൈകിട്ട് ഒമ്പത് മണിക്കാണ് സൂം ഫ്ലാറ്റുഫോമിൽ നോവേന നടത്തപ്പെടുക. തിരുനാൾ ദിനമായ മാർച്ച് 19 നും നൊവേന ഉണ്ടായിരിക്കും. മാർച്ച ആറിന് കോർക്ക് റീജിയണുവേണ്ടി സീറോ മലബാർ റീജിയണൽ കോർഡിനേറ്റർ ഫാ. ജിൽസൻ കോക്കണ്ടത്തിലും, മാർച്ച് 13 ന് ഗാൽവേ റീജിയനുവേണ്ടി സീറോ മലബാർ റീജിയണൽ കോർഡിനേറ്ററും പിതൃവേദി നാഷണൽ ഡയറക്ടറുമായ ഫാദർ ജോസ് ഭരണികുളങ്ങരയും തിരുനാൾ ദിനമായ മാർച്ച് 19 ചൊവ്വാഴ്ച ഡബ്ലിൻ റീജിയണുവേണ്ടി സീറോ മലബാർ നാഷണൽ കോർഡിനേറ്റർ ഫാദ ജോസഫ് മാത്യു ഓലിയക്കാട്ടും, മാർച്ച് 27 ബുധനാഴ്ച് ബെൽഫാസ്റ്റ് റീജിയണുവേണ്ടി ഫാദർ സജി പൊന്മിനിശേരിയും നൊവേനയ്ക്ക് കാർമ്മികരായിരിക്കും. പിതൃവേദിയുടെ സ്വർഗ്ഗീയ മധ്യസ്ഥനും തിരുകുടുംബത്തിൻ്റെ പാലകനുമായ വിശുദ്ധ യൗസേപ്പിതാവിൻ്റെ മധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ഈ നൊവേനയിൽ പങ്കെടുക്കുവാൻ സ്വാഗതം ചെയ്യുന്നതായി പിതൃവേദി ഭാരവാഹികൾ അറിയിച്ചു.

Previous articleഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന് മലയാളിയായ സുപ്പീരിയര്‍ ജനറല്‍
Next articleഅയർലണ്ട് സീറോ മലബാർ സഭയുടെ അടുത്ത വിവാഹ ഒരുക്ക സെമിനാർ ജൂൺ 28 ന് ആരംഭിക്കും

LEAVE A REPLY