Home നിര്യാതരായി ചിക്കാഗോ : ഒഹേർ എയർപോർട്ടിലെ ചീഫ് കസ്റ്റംസ് ഓഫിസർ ഐസക്ക് തോമസ്

ചിക്കാഗോ : ഒഹേർ എയർപോർട്ടിലെ ചീഫ് കസ്റ്റംസ് ഓഫിസർ ഐസക്ക് തോമസ്

1069
0

ചിക്കാഗോ : മല്ലപ്പള്ളി, ആനിക്കാട്ട്, വടക്കേടത്ത് പരേതനായ ഐസക്ക് വി. തോമസിൻ്റ മകൻ ഐസക്ക് തോമസ് ( 54) ചിക്കോഗോയിൽ നിര്യാതനായി. ഒഹേർ എയർപോർട്ടിൽ ചീഫ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
മാതാവ് : എലിസബത്ത് തോമസ് . ഭാര്യ : ആൻ ജേക്കബ് , മക്കൾ : ജയ്സൺ തോമസ് , ജോയൽ തോമസ്. സഹോദരിമാർ: ബീന കുര്യൻ ( ബാൾട്ടിമോർ), ബിനിത കുന്നേൽ (ഓക്കലഹോമ).
ഇല്ലിനോയ് ബെൽവുഡ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിലെ അംഗമായിരുന്നു അന്തരിച്ച ഐസക്ക്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പിന്നീട് നടക്കും.

Previous articleയുകെയിൽ ട്രാഫിക് നിയമങ്ങൾ കടുപ്പിക്കാൻ റോഡ് അതോറിറ്റി ; നിയമങ്ങൾ ലംഘിച്ചാല്‍ 100 പൗണ്ട് പിഴ
Next articleഹൂസ്റ്റണിൽ നിയന്ത്രണം നഷ്ടപ്പെട്ട ബിഎംഡബ്ല്യു സൈൻ ബോർഡിലിടിച്ചു രണ്ടായി പിളർന്നു 2 മരണം

Leave a Reply