ബെന്‍സേലം (പെന്‍സില്‍വേനിയ) : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് രജിസ്ട്രേഷന് ഫെബ്രുവരി 25 ഞായറാഴ്ച സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആവേശകരമായ തുടക്കമായി. വികാരി ഫാ. വി. എം. ഷിബുവിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കോണ്‍ഫറന്‍സിന് വേണ്ടി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദര്‍ശിച്ചു. റെനി ബിജു (ഇടവക സെക്രട്ടറി) കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തി. ദീപ്തി മാത്യു (സുവനീര്‍ എഡിറ്റര്‍, മില്ലി ഫിലിപ്പ് (എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്റര്‍), ലിസ് പോത്തന്‍ & ഷീല ജോസഫ് (കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍), ഉമ്മന്‍ കാപ്പില്‍ (ഭദ്രാസന കൗണ്‍സില്‍ അംഗം), എന്നിവര്‍ ആയിരുന്നു കോണ്‍ഫറന്‍സ് ടീമില്‍ ഉണ്ടായിരുന്നത്. ജോസഫ് എബ്രഹാം (മുന്‍ സഭ മാനേജിങ് കമ്മിറ്റി അംഗം), ബീന കോശി (പാരിഷ് ട്രഷറര്‍), കോര മാണി & സജി തോമസ് (ഭദ്രാസന അസംബ്ലി പ്രതിനിധികള്‍) എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
ജിനു
ഉമ്മന്‍ കാപ്പില്‍ തന്റെ ആമുഖത്തില്‍ ഫാ. വി. എം. ഷിബുവും ഇടവകയിലെ മറ്റ് നിരവധി ഇടവക അംഗങ്ങളും ഭദ്രാസനത്തിന്റെ വിവിധ പദ്ധതികള്‍ക്കായി നല്‍കുന്ന നേതൃത്വത്തെയും നിസ്വാര്‍ത്ഥ സേവനത്തെയും അനുസ്മരിച്ചു.
ജോ എ സാറാമ്മ
കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പരിപാടികളുടെയും പ്രസംഗകരുടെയും വിശദാംശങ്ങള്‍ ഉമ്മന്‍ കാപ്പില്‍ നല്‍കി. ശാശ്വതമായ ഓര്‍മ്മകള്‍ സൃഷ്ടിക്കാനും, കുട്ടികളുടെ ആത്മീയ പോഷണത്തിനും ഉന്നമനത്തിനും കോണ്‍ഫറന്‍സ് പങ്കാളിത്തം ഒരു മുതല്‍ക്കൂട്ടാകുമെന്നതിനാല്‍ കുടുംബത്തോടൊപ്പം കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
ജോണ്‍ കെ. ദയ
ദീപ്തി മാത്യു രജിസ്‌ട്രേഷന്‍ പ്രക്രിയ വിശദീകരിച്ചു, കൂടാതെ 21 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഓര്‍മ്മിപ്പിച്ചു. സമ്മേളനത്തിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് സാഹിത്യ സംഭാവനകളും പരസ്യങ്ങളും ദീപ്തി മാത്യു ക്ഷണിച്ചു.
ബീന
ലിസ് പോത്തന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഓപ്ഷനുകളും ആനുകൂല്യങ്ങളും വിശദീകരിക്കുകയും വിശ്വാസികളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ധനസമാഹരണത്തിന്റെ ഭാഗമായി ക്രമീകരിച്ച റാഫിളിനെ കുറിച്ചും ആകര്‍ഷകമായ സമ്മാനങ്ങളെ കുറിച്ചും ലിസ് സംസാരിച്ചു.
എന്റര്‍ടൈന്‍മെന്റ് നൈറ്റ് പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം ഇടവക അംഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മില്ലി ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു.
ഡോ.മാത്യൂ സീന
ഫാ. വി. എം. ഷിബു ആദ്യ രജിസ്‌ട്രേഷന്‍ സമര്‍പ്പിച്ചു, സമ്പന്നമായ അനുഭവത്തിനായി എല്ലാവരും രജിസ്റ്റര്‍ ചെയ്യാനും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനും ഫാ. ഷിബു അഭ്യര്‍ത്ഥിച്ചു. ഇടവകയെ പ്രതിനിധീകരിച്ച് ബീന കോശി (ട്രഷറര്‍) സുവനീറിനായി സംഭാവന സമര്‍പ്പിച്ചു. ജോസഫ് എബ്രഹാമും സാറാമ്മ ജോസഫും ഗോള്‍ഡ് ലെവല്‍ സ്‌പോണ്‍സര്‍മാരായി പിന്തുണ വാഗ്ദാനം ചെയ്തു. ജിനു & അജയ് പീറ്റര്‍, സുനിത & ഡോ. സാക് സക്കറിയ എന്നിവര്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാരായി പിന്തുണ വാഗ്ദാനം ചെയ്തു. ഡോ. ശോഭ & കോര മാണി, ദയ & ജോണ്‍ കാപ്പില്‍, മേഴ്സി & വി. വി. വര്‍ക്കി, എ. ഒ. എബ്രഹാം, ജിനു പീറ്റര്‍, മേഴ്സി & ജോണ്‍ പാറക്കല്‍, സൂസമ്മ കുര്യന്‍, റയന്‍ കുര്യന്‍ എന്നിവരും കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സുവനീറില്‍ വ്യക്തിഗത ആശംസകള്‍ നല്‍കിയും റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങിയും നിരവധി അംഗങ്ങള്‍ പിന്തുണ വാഗ്ദാനം ചെയ്തു.
ആശംസകള്‍ നല്‍കിയും റാഫിള്‍ ടിക്കറ്റ് വാങ്ങിയും നല്‍കി പിന്തുണ വാഗ്ദാനം ചെയ്തവര്‍: ബിജു മാണി, സജി തോമസ്, രാജു വര്‍ഗീസ്, ഡോ. ഡസ്റ്റിന്‍ പോള്‍, വിനിത് മാത്യു, ഷിജു പൂവത്തൂര്‍, ലീ ജോര്‍ജ്, പോള്‍ മാരേട്ട്, സാമുവല്‍ ഡാനിയേല്‍, വി. എസ്. മാത്യു, വി. എസ്. ജോണ്‍, കുരുവിള കുര്യന്‍, റിജു ഗീവര്‍ഗീസ്, ജോണ്‍ വര്‍ഗീസ്, മാത്യു ജോസഫ്, ജോണ്‍ പാറക്കല്‍, ബിജു ചാക്കോ, മാത്യു ജോണ്‍, എ. ഒ. എബ്രഹാം, സാഷാ തോമസ്, ജെസ്സി മത്തായി, വി. സി. തോമസ്, ജയ നൈനാന്‍, ശോഭ വര്‍ഗീസ്, ജിജി കോശി, അരുണ്‍ ഫിലിപ്പ്, ആഷേര്‍ ഐപ്പ്, ജിമ്മി വര്‍ഗീസ്, മത്തായി മാമ്മന്‍, മാത്യു വര്‍ഗീസ്, സിനി ജോഷ്വ, ചെറിയാന്‍ കോശി, ശരത് മോസസ്, ലിജോയ് മാത്യു, അജോഷ് ചെറിയാന്‍, ഡോ. രാജന്‍ തോമസ്, കോര മാണി, വറുഗീസ് ഐസക് , ബിനുമോന്‍ പി. യോഹന്നാന്‍, മാണി എബ്രഹാം, ജോണ്‍ കാപ്പില്‍, സന്ദീപ് വര്‍ഗീസ്, സുമോദ് എബ്രഹാം. വികാരി, ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയ്ക്കും പിന്തുണക്കും ഉമ്മന്‍ കാപ്പില്‍ നന്ദി പറഞ്ഞു.
ഡസ്റ്റിന്‍
2024 ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലങ്കാസ്റ്ററിലെ വിന്‍ധം റിസോര്‍ട്ടിലാണ് സമ്മേളനം നടക്കുന്നത്. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികന്‍ ഫാ. ജോയല്‍ മാത്യുവും യുവജന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി ”ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യര്‍ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ബൈബിള്‍, വിശ്വാസം, സമകാലിക വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം സംവേദനാത്മക സെഷനുകള്‍ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. അബു പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914.806.4595) / ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.
ഉമ്മന്‍ കാപ്പില്‍













