Home അമേരിക്ക ക്യാപ്റ്റൻ മാര്‍വല്‍ താരം കെന്നത്ത് മിച്ചല്‍ അന്തരിച്ചു

ക്യാപ്റ്റൻ മാര്‍വല്‍ താരം കെന്നത്ത് മിച്ചല്‍ അന്തരിച്ചു

309
0

കനേഡിയൻ നടനും ക്യാപ്റ്റൻ മാർവല്‍ താരവുമായ കെന്നത്ത് മിച്ചല്‍ അന്തരിച്ചു. 49-ാം വയസിലാണ് നടന്റെ അപ്രതീക്ഷിത വിയോഗം. ആറുവർഷമായി അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന രോഗത്തിന് ചികിത്സയിലായിരുന്ന നടന്റെ വിയോഗവാർത്ത പുറത്തുവിട്ടത് കുടുംബമാണ്. നടി സൂസന്‍ മേ പ്രാറ്റാണ് മിച്ചലിന്റെ ഭാര്യ. ഒരു മകളും മകനുമുണ്ട്. ‘ക്യാപ്റ്റൻ മാർവെല്‍’ എന്ന ചിത്രത്തില്‍ ജോസഫ് ഡാൻവേഴ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെന്നത്ത് എഎല്‍എസ് ബാധിതനാണെന്ന് 2018ലാണ് കണ്ടെത്തിയത്. കെന്നത്തിന്റെ കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മരണം സ്ഥിരീകരിച്ചത്.

മിച്ചല്‍ ജനിച്ചത് കാനഡയിലെ ടൊറന്റോയിലാണ്. നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് മിച്ചല്‍ അഭിനയരംഗത്തെത്തിയത്. മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം സിനിമയ്‌ക്ക് പുറമേ അമ്ബതിലേറെ ടെലിവിഷൻ സീരിസുകളുടെയും ഭാഗമായിരുന്നു. സിബിഎസ് ടെലിവിഷന്‍ പരമ്ബരയായ ജെറിക്കോയിലെ എറിക് ഗ്രീന്‍ എന്ന കഥാപാത്രത്തിനും സ്റ്റാര്‍ ട്രെക്ക്: ഡിസ്‌കവറി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

2022 ല്‍ പുറത്തിറങ്ങിയ ദ ഓള്‍ഡ് മാനിലാണ് താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ജെറുക്കോ, സ്റ്റാര്‍ ട്രെക്ക്; ഡിസ്‌കവറി എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സീരീസുകള്‍.

Previous articleബഹിരാകാശത്തേക്ക് മലയാളിയും ; ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം നയിക്കാൻ പ്രശാന്ത് നായര്‍
Next articleന്യൂയോര്‍ക്ക് പ്രവാസി മലയാളികളുടെ ഷോർട്ട് ഫിലിം ‘അബ്ബ ബെന്‍സിയോണ്‍’ യുട്യൂബിൽ റിലീസ് ചെയ്തു

Leave a Reply