ന്യൂയോര്‍ക്ക് പ്രവാസി മലയാളികളുടെ അഭിനയ കൂട്ടുകാര്‍ പുറത്തിറക്കിയ പുതിയ short film, ‘അബ്ബ ബെന്‍സിയോണ്‍’ feb 18 നു ന്യൂയോര്‍ക്കിലെ ടൈസണ്‍ ഓഡിറ്റോറിയത്തില്‍ കൂടിയ സദസ്സില്‍ പ്രീമിയര്‍ ചെയ്യുകയും, you tube ല്‍ റിലീസ് ചെയ്യുകയും ചെയ്തു. കഥ പ്രകാശ് മേനോനും, ക്യാമറ ജി പൈലിയും, BGM, Editing ഉം ശ്യാം കൃഷ്ണനും, സ്‌ക്രിപ്റ്റും സoവിധാനവും നോബിള്‍ മൂക്കനും നിര്‍വ്വഹിക്കുന്നു. ജിന്‍സും, മനോഹറും,സൗമ്യയും, ഈതനും, ഷാജിയും, പ്രകാശും, ജയിംസും, സുജിത്തും, ബിജോയിയും, സണ്ണിയും, ഡോ. സതീഷും, ഡോ.താരയും, നോബിളും അഭിനയിക്കുന്നു.
ന്യൂയോര്‍ക്കിലും കൊച്ചിയിലെ മട്ടാഞ്ചേരിയിലും ചിത്രീകരിച്ച ചിത്രം, മലയാളിയെ അന്ധമായി വിശ്വസിച്ച ഒരു യഹൂദന്റെയും, പ്രതികാരദാഹിയായ മകളുടെയും കഥ പറയുന്നു. ഇതിനു മുന്‍പെ ഞങ്ങള്‍ പുറത്തിറക്കിയ ചിത്രങ്ങള്‍ ‘ ഇതിനോടകം, ഒരു മുല്ലപ്പൂക്കഥ, ചാണ്ടി ഒരു തറവാടി.. ദയവായി കണ്ടു ആസ്വദിക്കുകയും, ഞങ്ങളുടെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകയും ചെയ്യുക











