Home അമേരിക്ക ‘ലാലേട്ടാ’ എന്ന നമ്പര്‍ പ്ലേറ്റുള്ള കാറുമായി അമേരിക്കൻ മലയാളി ; നേരിൽ കണ്ട് മോഹൻലാൽ

‘ലാലേട്ടാ’ എന്ന നമ്പര്‍ പ്ലേറ്റുള്ള കാറുമായി അമേരിക്കൻ മലയാളി ; നേരിൽ കണ്ട് മോഹൻലാൽ

409
0

സാന്റാ ഫെ : നടൻ മോഹൻലാൽ തന്റെ പേരിൽ നമ്പർ പ്ലേറ്റുള്ള കാറുകളുള്ള കെ. ജിജിനെ നേരിൽ കാണാൻ എത്തി. അമേരിക്കയിലെ സാന്റാ ഫെയിൽ എമ്പുരാന്റെ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് മോഹൻലാൽ ജിജിനെ നേരിൽ കാണാൻ എത്തിയത്. ഏറെക്കാലമായി കൊളറാഡോവിൽ എൻജിനീയറായ തൃശൂർ സ്വദേശി ജിജിൻ ഉപയോഗിക്കുന്നത് ലാലേട്ടാ എന്ന നമ്പർ പ്ലേറ്റുള്ള കാറാണ്. തിരഞ്ഞെടുത്ത അക്ഷരങ്ങൾ മാത്രമുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാൻ അമേരിക്കയിൽ ഇതുപോലെ നിയമം അനുവദിക്കുന്നുണ്ട്. ഹോട്ടലിലെത്തിയ ജിജിന്റെ കാർ കാണാനായി മോഹൻലാൽ എത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തു. നിലവിൽ അമേരിക്കയിൽ മോഹൻലാലിന്റെ പേരിൽ പത്തോളം കാറുകൾ ഉണ്ട്.

Previous articleനിങ്ങൾ കേട്ടതല്ല ശരിക്കും സൗദി ! സൗദി ടൂറിസം പരസ്യവുമായി മെസ്സി
Next articleബഹിരാകാശത്തേക്ക് മലയാളിയും ; ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം നയിക്കാൻ പ്രശാന്ത് നായര്‍

Leave a Reply