ടെക്സസിലെ ഡെമോക്രാറ്റിക് പ്രൈമറികളുടെ ഭാഗമായി ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ചൊവാഴ്ച വോട്ടെടുപ്പ് നടക്കുന്നു. കൗണ്ടി കമ്മീഷണർ സ്ഥാനത്തേക്കു മത്സരിക്കാൻ ഇന്ത്യൻ അമേരിക്കൻ തരൾ പട്ടേൽ രംഗത്തുണ്ട്. വ്യത്യസ്തത സമൂഹങ്ങൾ ജീവിക്കുന്ന കൗണ്ടിയിൽ കൂടുതൽ ഐക്യവും കരൂത്തും ഏകോപനവും കൊണ്ടു വരാൻ ശ്രമിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. കൗണ്ടിയിൽ ജനിച്ചു വളർന്ന പട്ടേൽ അവിടെ പ്രളയകാലത്തും കോവിഡ് വർഷങ്ങളിലും വരൾച്ച ഉണ്ടായപ്പോഴുമൊക്കെ മികച്ച സേവനം നൽകിയിട്ടുണ്ട്.
പാർപ്പിടം, നഗര വികസനം, ദുരന്ത നിവാരണം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വൈറ്റ് ഹൗസ് ഓഫിസിലേക്കു അടുത്ത കാലത്തു പ്രസിഡന്റ് ജോ ബൈഡൻ പട്ടേലിനെ നോമിനേറ്റ് ചെയ്തിരുന്നു. വൈറ്റ് ഹൗസിന്റെ ഏഷ്യൻ അമേരിക്കൻ നേറ്റീവ് ഹവായിയൻ ആൻഡ് പാസിഫിക് ഐലൻഡർ കമ്മിറ്റിയിലും അദ്ദേഹം അംഗമാണ്. ഫോർട്ട് ബെൻഡ് കൗണ്ടി ചീഫ് ഓഫ് സ്റ്റാഫായും അദ്ദേഹം പ്രവർത്തിച്ചു.











