Home അമേരിക്ക മേജര്‍ പദവിയിലെത്തുന്ന ആദ്യമലയാളി വനിതയായി സിബില്‍ രാജന്‍

മേജര്‍ പദവിയിലെത്തുന്ന ആദ്യമലയാളി വനിതയായി സിബില്‍ രാജന്‍

325
0

ബാര്‍ക്സ്ഡെയ്ല്‍(ലൂസിയാന) : അറ്റോര്‍ണി സിബില്‍ രാജന്‍ മേജര്‍ പദവിയിലേക്ക് ഉയര്‍ത്തുപെട്ടു.മിലിട്ടിറി യില്‍ സേവനം അനുഷ്ഠിക്കുന്ന അമേരിക്കന്‍ മലയാളി വനിതകളില്‍ മേജര്‍ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് സിബില്‍ രാജന്‍. ബാര്‍ക്സ്ഡെയ്ല്‍ എട്ടാം എയര്‍ഫോഴ്‌സ് ആസ്ഥാനത്തുവെച്ചു നടത്തപ്പെട്ട പ്രത്യേക ചടങ്ങില്‍ കേണല്‍ ജോഷ്വാ യോനോവ് പ്രിസൈഡു ചെയ്തു. മീറ്റിങ്ങില്‍ മൈക്കിള്‍ ഹാന്‍സ് ഓത്ത് ഓഫ് ഓഫീസ് ചടങ്ങിനു നേതൃത്വം നല്‍കി. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരവധി സുഹൃത്തുകളോടൊപ്പം ഡാളസ്സില്‍ നിന്നും മാതാപിതാക്കളായ തോമസ്സ് രാജനും അനു രാജനും പങ്കെടുത്തു.

ക്യാപ്റ്റന്‍ സിബില്‍ രാജന്‍ ബാര്‍ക്ക്‌സ്ഡയില്‍ 8th എയര്‍ഫോഴ്‌സ് ബേസ് ഹെഡ് ക്വാര്‍ട്ടേഴില്‍ ചീഫ് ഓഫ് ജനറല്‍ ലോ ആന്‍ഡ് എത്തിക്‌സില്‍ കമാന്‍ഡര്‍ക്കും സ്റ്റാഫിനും നിയമോപദേശം നല്‍കുക,USSTRATCOM ന്റെ ഗ്ലോബല്‍ ഏകോപന ദുരന്തനിവാരണ പ്ലാനിംഗ് അഡ്വക്കസി സേവനം കൂടാതെ മിലിറ്ററി നിയമ നടപടി ക്രമങ്ങള്‍ പ്ലാന്‍ ചെയ്യുക. ഫൈവ് വിംഗ് ലീഗല്‍ ഓഫീസിനു നിയമോപദേശം കൊടുക്കുക മുതാലായ ഉത്തരവാദിത്ത്വമുള്ള ചുമതലകളില്‍ സേവനമനുഷ്ടിക്കുന്നു. 8th ലീഗല്‍ ഓഫീസില്‍ ചേരുന്നതിനു മുന്‍പ് ക്യാപ്റ്റന്‍ രാജന്‍ ബാര്‍ക്ക്‌സ്ഡയില്‍ എയര്‍ഫോര്‍സ്സ് ബേസില്‍ ഏരിയാ ഡിഫന്‍സ് കൗണ്‍സിലറായി സേവനമനിഷ്ടിച്ചിരുന്നു. ക്യാപ്റ്റന്‍ രാജന്‍ ടെക്‌സ്‌കസ് സുപ്രീം കോടതിയില്‍ അഭിഭാഷകയായും പ്രവര്‍ത്തിച്ചിരുന്നു.

ഡാളസ് സണ്ണിവെയ്ല്‍ സിറ്റിയില്‍ സാമൂഹ്യ സാംസ്‌കാരികെ രംഗത്തെ സജീവ സാന്നിധ്യമായ തിരുവല്ലാ.കല്ലുങ്കല്‍, തേക്കില്‍ തുണ്ടിയില്‍ തോമസ് രാജന്‍( ഓര്‍ത്തഡോക്‌സ്സഭാ മുന്‍ മാനേജിംഗ് കമ്മറ്റി മെംബര്‍ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്ക) അനു രാജന്‍ ദമ്പതികളുടെ ഇളയ മകള്‍ ആണു മേജര്‍ സിബില്‍ രാജന്‍. സഹോദരന്‍ സിറില്‍, സഹോദരി ഷെറില്‍, മൈക്കള്‍ ഹാന്‍സ് ഭര്‍ത്താവാണ്.

Previous articleടെക്സാസ് ഏര്‍ളി വോട്ടെടുപ്പ് ഇന്ന് ആരംഭിക്കുന്നു
Next articleതുളസി ഗബ്ബാര്‍ഡ് ഡൊണാള്‍ഡ് ട്രമ്പിന്റെ 2024-ലെ വൈസ് പ്രസിഡന്റാകാന്‍ സാധ്യതയെന്ന് റിപ്പോർട്ട്

Leave a Reply