സാന്‍ അന്റോണിയോ : ടെക്സാസ് പ്രൈമറി തിരഞ്ഞെടുപ്പിനായി വോട്ടര്‍മാര്‍ക്ക് ഈ ചൊവ്വാഴ്ച മുതല്‍ പോളിംഗ് ബൂത്തുകളിലേക്ക് പോകാം. നേരത്തെയുള്ള (ഏര്‍ളി)വോട്ടെടുപ്പ് 20 ആരംഭിച്ച് മാര്‍ച്ച് 1 വരെ നീണ്ടുനില്‍ക്കും. ഓരോ പ്രൈമറിയിലെയും വോട്ടര്‍മാര്‍ യുഎസ് പ്രസിഡന്റ്, യുഎസ് സെനറ്റ്, കോണ്‍ഗ്രസ്, ലെജിസ്ലേറ്റീവ് ഓഫീസുകള്‍, സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍, ടെക്‌സാസിലെ റെയില്‍വേ കമ്മീഷന്‍, ജുഡീഷ്യല്‍ സീറ്റുകള്‍ എന്നിവയിലേക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കും. മെയില്‍-ഇന്‍ ബാലറ്റിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കേണ്ടതാണ്.മാര്‍ച്ച് 5 ചൊവ്വാഴ്ചയാണ് പ്രാഥമിക തിരഞ്ഞെടുപ്പ് ദിവസം.











