Home യൂറോപ്പ് ക്രിസ്മസ് ആല്‍ബം “രാരീരം സദ്‌വാര്‍ത്ത’ ഇന്ന് റിലീസ് ചെയ്യും

ക്രിസ്മസ് ആല്‍ബം “രാരീരം സദ്‌വാര്‍ത്ത’ ഇന്ന് റിലീസ് ചെയ്യും

390
0

ബര്‍ലിൻ : 1988 മുതല്‍ ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്ബിള്‍ ക്രിയേഷൻസ് ഇത്തവണയും ക്രിസ്മസ് സംഗീതമയമാക്കാൻ ഹൃദ്യമായ ഒരു താരാട്ടു ഗീതവുമായി ആസ്വാദകരിലെത്തുന്നു. 1999, 2003, 2015, 2019, 2020, 2022 വര്‍ഷങ്ങളിലെ സൂപ്പര്‍ ഹിറ്റ് ക്രിസ്മസ് ആല്‍ബങ്ങള്‍ക്കു ശേഷം 2023ല്‍ കുമ്ബിള്‍ ക്രിയേഷൻഷൻസ് പ്രവാസി ഓണ്‍ലൈന്‍റെ സഹകരണത്തോടെയാണ് താരാട്ടുഗീതം “രാരീരം സദ്‌വാര്‍ത്ത’ അണിയിച്ചൊരുക്കുന്നത്. ഹിറ്റ് ഗാനങ്ങളുടെ മെലഡി റാണിയായ അലീനിയ സെബാസ്റ്റ്യന്‍റെ ആലാപനത്തില്‍ ഷാന്‍റി ആന്‍റണി അങ്കമാലിയുടെ മാസ്മര സംഗീതത്തില്‍ യൂറോപ്പിലെ മാധ്യമപ്രവര്‍ത്തകൻ ജോസ് കുമ്ബിളുവേലിയുടെ രചനാ മികവില്‍ അണിയിച്ചൊരുന്ന “രാരീരം സദ്‌വാര്‍ത്ത’ ഡിസംബര്‍ ഒന്നിന് യുട്യൂബിലൂടെ റിലീസ് ചെയ്യും.

https://www.youtube.com/@KUMPILCREATIONS

Previous articleമലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ തെരഞ്ഞെടുപ്പ് സംവാദം തിങ്കളാഴ്ച
Next articleതെലങ്കാനയില്‍ കോണ്‍ഗ്രസിന് ആഘോഷം തുടങ്ങാം – രേവന്ത് റെഡ്ഡി

Leave a Reply