Home ഇന്ത്യ തെലങ്കാനയില്‍ കോണ്‍ഗ്രസിന് ആഘോഷം തുടങ്ങാം – രേവന്ത് റെഡ്ഡി

തെലങ്കാനയില്‍ കോണ്‍ഗ്രസിന് ആഘോഷം തുടങ്ങാം – രേവന്ത് റെഡ്ഡി

389
0

ഹൈദരാബാദ് : തെലങ്കാനയില്‍ കോണ്‍ഗ്രസിന് ആഘോഷം തുടങ്ങാമെന്ന് സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡി. ഡിസംബര്‍ മൂന്നിന് തെലങ്കാനയിലെ ഫ്യൂഡല്‍ ഭരണം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സര്‍വേകള്‍ പുറത്ത് വന്നതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് നേതാവുമായ കെ.ചന്ദ്രശേഖര റാവു 2018ലേത് പോലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാത്തത് പരാജയം ഉറപ്പായതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കെ.സി.ആറിന്‍റെ മകനും ബി.ആര്‍.എസ് വര്‍ക്കിങ് പ്രസിഡന്‍റുമായ കെ.ടി.രാമറാവു മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അഭിപ്രായ സര്‍വേ പുറത്തിറക്കിയവരെ ഭീഷണിപ്പെടുത്തുകയും അഭിപ്രായ സര്‍വേ തെറ്റാണെങ്കില്‍ അവര്‍ മാപ്പ് പറയണമെന്ന് പറയുകയും ചെയ്തതായി രേവന്ത് റെഡ്ഡി പറഞ്ഞു. മറിച്ചാണെങ്കില്‍ കെ.ടി.ആര്‍ മാപ്പ് പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

ബി.ആര്‍.എസിന് 25 സീറ്റ് പോലും ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.സി.ആറും കുടുംബവും എല്ലായ്‌പ്പോഴും ആളുകളെ അവജ്ഞയോടെയാണ് കാണുന്നതെന്നും അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും കള്ളപ്പണം കൊണ്ട് അധികാരത്തില്‍ തുടരാമെന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ വിജയത്തില്‍ പോലും കോണ്‍ഗ്രസ് വിനയാന്വിതരായിരിക്കുമെന്നും സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ജയിച്ചവര്‍ രാജാക്കന്മാരല്ലെന്നും തോറ്റവര്‍ അടിമകളുമല്ലെന്നും ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Previous articleക്രിസ്മസ് ആല്‍ബം “രാരീരം സദ്‌വാര്‍ത്ത’ ഇന്ന് റിലീസ് ചെയ്യും
Next articleന്യൂയോര്‍ക്ക് : പുതുപ്പള്ളി ആക്കാംകുന്നേല്‍ എലിസബത്ത് ചാക്കോ

Leave a Reply