Home അമേരിക്ക മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ തെരഞ്ഞെടുപ്പ് സംവാദം തിങ്കളാഴ്ച

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ തെരഞ്ഞെടുപ്പ് സംവാദം തിങ്കളാഴ്ച

417
0

ഹൂസ്റ്റണ്‍ : നോമിനേഷനുകള്‍ പിൻവലിക്കുന്ന തീയതി കഴിഞ്ഞപ്പോള്‍ ലഭിക്കുന്ന വിവരമനുസരിച്ച്‌ രണ്ട് ശക്തമായ പാനലുകള്‍ ആണ് ഇപ്രാവശ്യത്തെ മാഗ് ഇലക്ഷൻ ഗോദയില്‍ കൊമ്ബ് കോര്‍ക്കുന്നത്. രണ്ടു പാനലുകാരും വിജയം ലക്ഷ്യമാക്കി തീപാറുന്ന പ്രചരണം ആരംഭിച്ചു കഴിഞ്ഞു. സംഘടനാ ഇലക്ഷൻ നിരീക്ഷകര്‍ പറയുന്നത് അനുസരിച്ച്‌ രണ്ടു പാനലുകാരും ഒപ്പത്തിനൊപ്പം ആണ്. ഈ അവസരത്തില്‍ പതിവുപോലെ ഒരു സ്വതന്ത്രവേദിയായ കേരള ഡിബേറ്റ് ഫോറം യുഎസ്‌എയുടെ ആഭിമുഖ്യത്തില്‍ സ്ഥാനാര്‍ഥികളെയും മറ്റു താത്പര്യമുള്ള എല്ലാ വ്യക്തികളെയും ഉള്‍പ്പെടുത്തി ഒരു സ്വതന്ത്ര നിഷ്പക്ഷ സംവാദവും ഓപ്പണ്‍ ഫോറവും വെര്‍ച്വല്‍ പ്ലാറ്റ് ഫോമില്‍ സംഘടിപ്പിക്കുകയാണ്.

തിങ്കളാഴ്ച രാത്രി ഏഴിനാണ് (CENTRAL TIME) സംവാദം നടക്കുക. സ്വന്തമായ ആസ്ഥാനവും ആസ്തിയും ഉള്ള അംഗസംഖ്യയിലും പ്രവര്‍ത്തനത്തിലും മികവു പുലര്‍ത്തുന്ന അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയാണ് മാഗ്. ‌ സ്ഥാനാര്‍ഥികള്‍ക്കും അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മാധ്യമ പ്രതിനിധികള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും ചോദ്യങ്ങള്‍ ചോദിക്കുവാനുമുള്ള അവസരം കൊടുക്കുവാൻ കേരള ഡിബേറ്റ് ഫോറം യുഎസ്‌എ ശ്രമിക്കുന്നതായിരിക്കും. സ്ഥാനാര്‍ഥികളുടെ ബാഹുല്യവും മറ്റു പല കാരണങ്ങളാലും ഓരോ സ്ഥാനാര്‍ഥികളെയും നേരില്‍കണ്ട് ഡിബേറ്റിലേക്കുള്ള ക്ഷണമറിയിക്കാൻ സാധിച്ചിട്ടില്ല. സൂം പ്ലാറ്റ്ഫോമില്‍ നടത്തുന്ന ഈ ഡിബേറ്റ് ഓപ്പണ്‍ ഫോറത്തില്‍ എല്ലാവരും മോഡറേറ്ററുടെ നിബന്ധനകള്‍ പാലിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

കേരള ഡിബേറ്റ് ഫോറം യുഎസ്‌എ വളരെ കാലമായി അനവധി ഡിബേറ്റുകളും ഓപ്പണ്‍ ഫോറമുകളും വളരെ വിജയകരവും മാതൃകാപരവും ആയി നിര്‍വഹിച്ചിട്ടുണ്ട്. ഈ ഡിബേറ്റ് ഓപ്പണ്‍ ഫോറം യോഗ പരിപാടികള്‍ തത്സമയം ഫോസ്ബുക്ക്, യൂട്യൂബ് മീഡിയകളില്‍ ലൈവായി കാണാം. മറ്റ് ഏതൊരു മീഡിയയ്ക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

YouTube player

Topic: Malayalee Association of Greater Houston Election Debate 2023
Date & Time: December 4, 2023 Moday 7 PM Central Time
Meeting ID: 223 474 0207
Passcode: justice

Previous articleആരോഗ്യമേഖല സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചത് ; റോഷി അഗസ്റ്റിൻ
Next articleക്രിസ്മസ് ആല്‍ബം “രാരീരം സദ്‌വാര്‍ത്ത’ ഇന്ന് റിലീസ് ചെയ്യും

Leave a Reply