Home ഇന്ത്യ ആരോഗ്യമേഖല സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചത് ; റോഷി അഗസ്റ്റിൻ

ആരോഗ്യമേഖല സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചത് ; റോഷി അഗസ്റ്റിൻ

339
0

മലപ്പുറം : സമാനതകളില്ലാത്ത നേട്ടമാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ കേരളത്തിന്റെ ആരോഗ്യമേഖല കൈവരിച്ചത്. കോവിഡ് മഹാമാരിയെയും നിപ്പയെയും അതിജീവിച്ച്‌ കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് തന്നെ മാതൃകയായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നിലമ്ബൂര്‍ വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടില്‍ നടന്ന നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യ സംരക്ഷണമാണ് ഈ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. ജനക്ഷേമം മുൻനിര്‍ത്തി എണ്ണമറ്റ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഇതിനോടകം നടത്തിയത്. ഇതിന്റെ ആദ്യപടിയായി ഓരോ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തിലും ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തി. ശേഷം താലൂക്ക് തല അദാലത്ത്, മേഖലാതല യോഗങ്ങളും നടത്തി. ഇതിലൂടെ ജനങ്ങളുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം കാണാൻ ആയത്.

അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതായി. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ സര്‍ക്കാരിന് കഴിഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ കൈപ്പിടിച്ച്‌ വരുന്നവരുടെ കാഴ്ചയാണ് ഇപ്പോള്‍ കാണാൻ കഴിയുന്നത്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും അക്കാദമിക് നിലവാരം ഉയര്‍ത്താനും സാധിച്ചു. ഉന്നതവിദ്യാഭ്യാസം രംഗത്തും മാറ്റങ്ങളുണ്ടായി. വിദേശവിദ്യാര്‍ഥികള്‍ കേരളത്തെ ആശ്രയിച്ചു തുടങ്ങി. ടൂറിസം രംഗത്തും നിരവധി അംഗീകാരങ്ങള്‍ കേരളം ഇതിനോടകം നേടിക്കഴിഞ്ഞു. എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിക്കുന്നിന് ജലജീവൻ മിഷൻ മുഖേന മലപ്പുറത്ത് മാത്രം 5957 കോടിയുടെ പ്രവൃത്തികളാണ് നടപ്പാക്കുന്നത്. നിലമ്ബൂര്‍ മണ്ഡലത്തില്‍ മാത്രം 705 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Previous article‘പാലസ്തീന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം’ ; ഇസ്രയേലിനോട് അമേരിക്ക
Next articleമലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ തെരഞ്ഞെടുപ്പ് സംവാദം തിങ്കളാഴ്ച

Leave a Reply