Home ഇന്ത്യ ക്രിസ്തുമസ് എയര്‍ ഇന്ത്യയോടൊപ്പം ; യാത്രക്കാര്‍ക്കായി വമ്പൻ ഇളവുകള്‍ പ്രഖ്യാപിച്ചു

ക്രിസ്തുമസ് എയര്‍ ഇന്ത്യയോടൊപ്പം ; യാത്രക്കാര്‍ക്കായി വമ്പൻ ഇളവുകള്‍ പ്രഖ്യാപിച്ചു

364
0

ക്രിസ്തുമസിന് മുന്നോടിയായി യാത്രക്കാര്‍ക്ക് ഗംഭീര ഇളവുകള്‍ പ്രഖ്യാപിച്ച്‌ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനായ എയര്‍ ഇന്ത്യ. ഇത്തവണ യാത്രക്കാര്‍ക്കായി 30 ശതമാനം ഇളവാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ ഈ ഓഫര്‍ ലഭിക്കുന്നതാണ്. ഈ വര്‍ഷം ഡിസംബര്‍ 2 മുതല്‍ 2024 മെയ് 30 വരെയാണ് ഓഫറുകള്‍ ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ബെംഗളൂരു-കൊച്ചി, ബെംഗളൂരു-കണ്ണൂര്‍, ബെംഗളൂരു-മംഗളൂരു, ബെംഗളൂരു-തിരുവനന്തപുരം, ചെന്നൈ-തിരുവനന്തപുരം, കണ്ണൂര്‍-തിരുവനന്തപുരം, ബെംഗളൂരു-തിരുച്ചിറപ്പള്ളി തുടങ്ങിയ റൂട്ടുകളില്‍ ആകര്‍ഷകമായ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാവുന്നതാണ്. 30 ശതമാനം ഇളവിന് പുറമേ, മുതിര്‍ന്ന പൗരന്മാര്‍ക്കും, സായുധസേന ഉദ്യോഗസ്ഥര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക ഓഫറുകള്‍ ലഭിക്കുന്നതാണ്. കമ്ബനിയുടെ വെബ്സൈറ്റിലും, മൊബൈല്‍ ആപ്ലിക്കേഷനിലും ലോഗിൻ ചെയ്തിട്ടുള്ള ഉപഭോക്താക്കളെ കണ്‍വീനിയൻ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം എക്സ്പ്രസ് അഹെഡ് കോംപ്ലിമെന്ററി സേവനങ്ങളും ലഭിക്കുന്നതാണ്.

Previous articleആഡംബര സൗകര്യങ്ങള്‍ ; വന്ദേഭാരത് യാത്ര ഇനി സൂപ്പര്‍ ക്ലാസാകും
Next articleവിദേശത്തുവെച്ച് വിവാഹങ്ങള്‍ നടത്തുന്നത് ഒഴിവാക്കി സ്വന്തം നാട്ടിൽ നടത്തണം ; പ്രധാനമന്ത്രി

Leave a Reply