ജയ്പൂര്‍ : രാജസ്ഥാൻ തെരഞ്ഞെടുപ്പ് പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്ഥാൻ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ വിമത ശല്യത്തില്‍ വലഞ്ഞ് നില്‍ക്കുകയാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും എന്നതാണ് വാസ്തവം. നാല്‍പതിലേറെ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിമത ഭീഷണിയുണ്ട്. രാഹുല്‍ ഗാന്ധി ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പറഞ്ഞത് മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസിന് വിജയമുറപ്പാണ്. പക്ഷേ രാജസ്ഥാനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.














