Home ഇന്ത്യ തമിഴ്നാട്ടില്‍ വ്യാപക മഴ ; നാല് ജില്ലകളിലെ സ്കൂളുകള്‍ക്ക് കളക്ട‍മാര്‍ അവധി പ്രഖ്യാപിച്ചു

തമിഴ്നാട്ടില്‍ വ്യാപക മഴ ; നാല് ജില്ലകളിലെ സ്കൂളുകള്‍ക്ക് കളക്ട‍മാര്‍ അവധി പ്രഖ്യാപിച്ചു

354
0

ചെന്നൈ : തമിഴ്നാട്ടില്‍ വ്യാപക മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വില്ലുപുരം, അരിയല്ലൂര്‍, കടലൂര്‍, നാഗപട്ടണം എന്നീ നാല് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കല്‍ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 115.6 മുതല്‍ 204.6 എംഎം മഴ വരെ ലഭിച്ചേക്കും. ഈ സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ടാണ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്ക് കിഴക്കന്‍ കാലവര്‍ഷം ശക്തമായതിന് പിന്നാലെ തമിഴ്നാടിന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. കല്ലാറിലും കുനൂരിലും റെയില്‍വേ പാളങ്ങളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിന് പിന്നാലെ നീലഗിരി ട്രെയിന്‍ സര്‍വ്വീസ് നവംബര്‍ 16 വരെ നിര്‍ത്തി വച്ചിരിക്കുകയാണ്.

Previous article“വസുധൈവ കുടുംബകം” ; 42-ാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിന് ഡല്‍ഹി ഒരുങ്ങി
Next articleകനത്ത മഞ്ഞില്‍ മൂടി ഡല്‍ഹി

Leave a Reply