ദിവംഗതനായ, ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് (എമിരിത്തൂസ്) മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ ഭൗതിക ദേഹം ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ SMCA – SMCAKRF പ്രതിനിധി സംഘങ്ങൾ കച്ചകൾ സമർപ്പിക്കുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു. SMCA കുവൈറ്റിനു വേണ്ടി സുനിൽ തൊടുകയിൽ , ജിസ് എം. ജോസ് ( സാൽമിയ, സിറ്റി – ഫർവാനിയ ഏരിയ ജനറൽ കൺവീനർമാർ ), ജിജോ വല്യാറ ( സാൽമിയ ഏരിയ കൾച്ചറൽ കോഡിനേറ്റർ) എന്നിവരും SMCAKRF നു വേണ്ടി പ്രസിഡന്റ് ജേക്കബ് ജോർജ് പൈനാടത്ത്, ജനറൽ സെക്രട്ടറി ജോയി സെബാസ്റ്റ്യൻ തുമ്പശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ എത്തിയ മറ്റു ഭാരവാഹികളും അന്തിമോപചാരമർപ്പിച്ചു. ജേക്കബ് ജോർജ് പൈനാടത്ത്, പവ്വത്തിൽ പിതാവ് SMCA കുവൈത്തിനു വേണ്ടി നൽകിയ നിസ്തുല സംഭാവനകൾ അനുസ്മരിച്ച് സംസാരിക്കുകയും ചെയ്തു.











