ദോഹ : അനശ്വരഗാനങ്ങളുടെശില്പിരാഘവന്‍മാസ്റ്റര്‍ക്ക് സംഗീതാഞ്‌ജലിയര്‍പിച്ചുകൊണ്ട് അടയാളം ഖത്തര്‍ സംഘടിപ്പിച്ച ‘രാഘവീയം’ സംഗീത സന്ധ്യ ആസ്വാദകസദസ്സിന് വേറിട്ട അനുഭവമായി. രാഘവന്‍ മാസ്റ്ററുടെ തെരഞ്ഞെടുത്തഗാനങ്ങള്‍ ദോഹയിലെസുപരിചിതരായ ഗായകരുടെ ആലാപനമികവിലൂടെ ‘രാഘവീയ’ത്തെ ധന്യമാക്കി. മലയാള ഗാനങ്ങള്‍ മറ്റു ഭാഷാഗാനങ്ങളുടെ അനുകരണങ്ങള്‍ മാത്രമായിരുന്ന ഒരു കാലത്ത് മലയാളത്തിന്റെ സുഗന്ധവും, നാടന്‍ ശീലുകളുടെ ലാളിത്യവും, മാപ്പിളപാട്ടിന്റെ ഇശലുകളുടെ മനോഹാരിതയും മലയാളിക്ക് സമ്മാനിച്ച അതുല്യ പ്രതിഭ രാഘവന്‍ മാസ്റ്ററുടെ സംഗീത സപര്യയെ ശ്രോതാക്കള്‍ക്ക് പരിചയപ്പെടുത്തികൊണ്ട് ഓരോ ഗാനാലാപനത്തിനും നാന്ദികുറിച്ച് കൊണ്ടുള്ള പാട്ടു പിറവിയുടെ വിവരണം സംഗീതാസ്വാദകര്‍ക്ക് നവ്യാനുഭവമായി.
ആതിര ടീച്ചറുടെ സംവിധാനത്തില്‍ ഒരുക്കിയ രംഗാവിഷ്കാരം കറുപ്പും വെളുപ്പും വെള്ളിത്തിരയില്‍ തിളങ്ങിയ കാലത്തേഅനുസ്മരിപ്പിച്ചുകൊണ്ട് സദസ്സിനെ വിസ്മയിപ്പിച്ചു.ഖത്തറിന്റെ പ്രിയ ഗായകരായ മൈഥിലി ഷേണായ്, ശിവപ്രിയ സുരേഷ്, , അനു ഹേമനാഥ് , അനിഷ, റാം രവീന്ദ്രന്‍, റിലോബ് രാമചന്ദ്രന്‍, ശ്യാം, കൃഷ്ണകുമാര്‍, അന്‍വര്‍ ബാബു, സുധീര്‍ എം.എ എന്നിവര്‍ വേദിയില്‍ ആലപിച്ച ഗാനങ്ങള്‍ക്ക് അസ്കര്‍ – തബല, കീ ബോര്‍ഡ് – അന്വര്‍, ഗ്വിറ്റാര്‍ – വാഹിദ്, ഫ്ലൂട്ട് – രമേഷ്, വയലിന്‍ – രാജേഷ്, മുകേഷ്, റിഥം പേഡ് – പ്രമോദ് എന്നിവര്‍ വാദ്യോപകരണത്തിന്റെ പിന്തുണ നല്‍കി. സഫ സൗണ്ട്സ് & ലൈറ്റ് ശബ്ദവും വെളിച്ചവും കയ്യടക്കത്തോടെ നിയന്ത്രിച്ചു. നാടക – സിനിമാ നടന്‍ അപ്പുണ്ണി ശശി ആശംസകള്‍നേര്‍ന്നുകൊണ്ട് സംസാരിച്ചു.
ചടങ്ങില്‍ പ്രദോഷ് കുമാര്‍ സ്വാഗതവും അടയാളം സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് നന്ദിയും പറഞ്ഞു.പ്രോഗ്രാം കണ്‍ വീനര്‍ അന്‍സാര്‍ അരിമ്ബ്ര, ക്രിയേറ്റീവ് കോറ്ഡിനേറ്റര്‍മാരായ സുധീര്‍ എം.എ, കൃഷ്ണകുമാര്‍, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഷംന ആസ്മി, നവാസ് മുക്രിയകത്ത്, സുഭാഷ്, അരുണ്‍ മോഹന്‍, അജിത്, പ്രമോദ് എന്നിവര്‍ക്ക് പുറമെ അന്‍ വര്‍ ബാബു വടകര, രതീഷ് മാത്രാടന്‍ എന്നിവരുടെ പങ്കാളിത്തവും അടയാളം ഖത്തറിന്റെ സംഘാടകമികവും രാഘവീയത്തെ അവിസ്മരണീയമാക്കി.
ഷഫീക് അറക്കല്‍











