Home ഇന്ത്യ തെലങ്കാന തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസിനെ ഡി കെ ശിവകുമാര്‍ നയിക്കും

തെലങ്കാന തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസിനെ ഡി കെ ശിവകുമാര്‍ നയിക്കും

352
0

തെലങ്കാന തെരഞ്ഞെടുപ്പില്‍ വന്‍ പ്രകടനം കാഴ്ച വെക്കാന്‍ ‘ടീം കോണ്‍ഗ്രസ്’ കര്‍ണാടകയില്‍ നിന്ന് തെലങ്കാനയിലേക്ക്. ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ടീം കോണ്‍ഗ്രസിനെ തെലങ്കാനയിലേക്ക് നിയോഗിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്. തെലങ്കാനയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക ഇവരായിരിക്കും. വിപുലമായ തയ്യാറെടുപ്പുകളാണ് തെലങ്കാന തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്. തെലങ്കാനയെ 10 ക്ലസ്റ്ററുകളായി തിരിച്ച്‌ 10 മന്ത്രിമാര്‍ക്ക് ചുമതല നല്‍കും.

ഇവര്‍ ക്ലസ്റ്റര്‍ ഇന്‍ ചാര്‍ജായിരിക്കും. 48 മണ്ഡല നിരീക്ഷകരില്‍ 34 കര്‍ണാടക എം.എല്‍.എമാര്‍,12 എം.എല്‍.സിമാര്‍, ഒരു മുന്‍ എം.എല്‍.സി, വര്‍ക്കിംഗ് പ്രസിഡന്റ് എന്നിങ്ങനെയായിരിക്കും ചുമതലകള്‍ നല്‍കുക. അതേസമയം, തെലങ്കാനയിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനായി എത്തും. 15നാണ് ഇരുവരും എത്തുക. രണ്ടാഴ്ച്ച തെലങ്കാനയില്‍ തങ്ങിയായിരിക്കും പ്രവര്‍ത്തനങ്ങള്‍. തെലങ്കാനയിലെ എല്ലാ ജില്ലകളിലും ഇരുവരും പര്യടനം നടത്തും.

Previous articleനിര്‍മാണ മേഖലയില്‍ ഒരു ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ നടപടിയുമായി ഇസ്രയേല്‍
Next articleഡല്‍ഹി വായു മലിനീകരണം ; ശ്വാസംമുട്ടലും തണുപ്പും, പ്രതിസന്ധിയിൽ ആയി മലയാളി വിദ്യാര്‍ഥികള്‍

Leave a Reply