Home ഓഷിയാന നിര്‍മാണ മേഖലയില്‍ ഒരു ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ നടപടിയുമായി ഇസ്രയേല്‍

നിര്‍മാണ മേഖലയില്‍ ഒരു ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ നടപടിയുമായി ഇസ്രയേല്‍

422
0

ടെല്‍ അവീവ് : രാജ്യത്തിന്റെ നിര്‍മാണ മേഖലയിലേക്ക് ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെന്ന് ഇസ്രയേലി കമ്ബനികളുടെ ആവശ്യം. ഇതിനായി അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു . ഏകദേശം ഒരുലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ഇവര്‍ അനുമതി തേടിയിരിക്കുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍, ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന 90,000-ത്തോളം പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയിരുന്നു. ഇങ്ങനെ വന്ന ഒഴിവുകള്‍ നികത്താനാണ് ഇന്ത്യന്‍ തൊഴിലാളികളുടെ റിക്രൂട്ടിങ്ങിലൂടെ ഇസ്രയേല്‍ കമ്ബനികള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഇസ്രയേലിന്റെ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന 25 ശതമാനവും പലസ്തീനികളാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ വരുന്നില്ലെന്നും ഇസ്രയേലില്‍ ജോലി ചെയ്യാന്‍ അനുമതിയില്ലെന്നുമാണ് ഇസ്രയെലിന്റെ വാദം.

Previous articleസില്‍വര്‍ ലൈന്‍ വീണ്ടും ; കെ റെയിലുമായി ചര്‍ച്ച നടത്തണം; ദക്ഷിണ റെയില്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം
Next articleതെലങ്കാന തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസിനെ ഡി കെ ശിവകുമാര്‍ നയിക്കും

Leave a Reply