Home ഇന്ത്യ കേരള ടൂറിസത്തിന് ഗ്ലോബല്‍ അവാര്‍ഡ്

കേരള ടൂറിസത്തിന് ഗ്ലോബല്‍ അവാര്‍ഡ്

294
0

2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് കേരള ടൂറിസത്തിന്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. റെസ്പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് കേരളത്തിന് ലഭിക്കുന്നത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്. ടൂറിസം മേഖലയില്‍ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്‌ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അന്തര്‍ദേശീയ തലത്തില്‍ കേരളത്തിന്റെ ഖ്യാതി ഉയര്‍ത്തുമെന്നും, കൂടുതല്‍ അനുഭവേദ്യ ടൂറിസം പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Previous articleവിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ ആഘോഷിച്ചു
Next articleമസ്കത്ത് മാര്‍ ഗ്രീഗോറിയോസ്‌ മഹാ ഇടവകയില്‍ പെരുന്നാള്‍ ആചരണം

Leave a Reply