Home ഇന്ത്യ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

289
0

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ 33പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹലോട്ടും മുന്‍ പിസിസി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റും പട്ടികയിലുണ്ട്. സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്ന് ഗെഹ്ലോട്ട് ജനവിധി തേടും. സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ മത്സരിക്കും. ഇരുവരും തമ്മിലെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ചേര്‍ന്ന് താത്കാലികമായി ശമിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക്‌ 50.12 കോടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

അതേസമയം ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 83 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ കോണ്‍ഗ്രസിലേക്ക് മടങ്ങിടയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം തള്ളുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക. ബിജെപി സ്ഥാനാര്‍ത്ഥുി പട്ടികയില്‍ വസുന്ധരാ രാജെയും ഉള്‍പ്പെട്ടു. ജാല്‍റപാടൻ മണ്ഡലത്തില്‍ നിന്ന് വസുന്ധരാ രാജെ ജനവിധി തേടും. നവംബര്‍ 25 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കും.

Previous articleഗാസയിലേക്ക് മെഡിക്കൽ സഹായം എത്തിക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന
Next articleകഷ്ടപ്പെട്ട് അയക്കുന്ന പണം കേരളത്തിലെ സര്‍ക്കാര്‍ കൊള്ളയടിക്കുന്നു – നടന്‍ ജോയ് മാത്യു

Leave a Reply