ചിക്കാഗോ: കേരളത്തിലെ സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണമാണ് അമേരിക്കയിലെ ചിക്കാഗോയില്‍ ക്നാനായ നൈറ്റ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ നടനും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജോയ് മാത്യു നടത്തിയിരിക്കുന്നത്. പ്രളയ കാലത്ത് കേരളത്തിന് വലിയ സഹായമാണ് അമേരിക്കന്‍ മലയാളികള്‍ നല്‍കിയത്. പക്ഷെ, അമേരിക്കയില്‍ നിന്ന് മലയാളികള്‍ അയക്കുന്ന പണം കേരളത്തില്‍ കൊള്ളയടക്കപ്പെടുകയാണ്. പ്രളയ ഫണ്ടു വരെ കൊള്ളയടിച്ച ഒരു സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്നും ജോയ് മാത്യു ആരോപിച്ചു.
ക്നാനായ സമുദായത്തിന്റെ കൂട്ടായ്മയും ഐക്യയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന വിഭാഗമല്ല ക്നാനായ സമുദായം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും സഹായിക്കുന്ന ഒരു സന്നദ്ധ സംഘടനയായാണ് എനിക്ക് ക്നാനായ സമുദായത്തെ കാണാനാകുന്നത്. പ്രളയ കാലത്ത് വലിയ സഹായമാണ് ക്നാനായ സമുദായം കേരളത്തിന് നല്‍കിയത്. പക്ഷെ, ഇവിടെ കഷ്ടപ്പെട്ട് മലയാളികള്‍ ഉണ്ടാക്കുന്ന പണം അവിടെ കൊള്ളയടിച്ചുപോകുന്നു.
ചിക്കാഗോയില്‍ നടന്ന കെസിഎസ് നൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോയ്മാത്യു. ക്നാനായ നൈറ്റിന്റെ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച കലാസാംസ്കാരിക പരിപാടികള്‍ ആകര്‍ഷകമായിരുന്നു. കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികള്‍ മുന്നോട്ടുവരുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്നും ജോയ് മാത്യു പറഞ്ഞു. ഇത്തരം പരിപാടികള്‍ കൂടുതല്‍ ഉണ്ടാകണം, കുട്ടികള്‍ക്ക് വേണ്ടി മാറി കൊടുക്കുക എന്നതാണ് പ്രധാനമെന്നും അതിനാല്‍ കൂടുതല്‍ സംസാരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












