Home ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ; ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് ; ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യ

298
0

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യ. 16 സ്വര്‍ണവും 26 വെള്ളിയും 29 വെങ്കലവും ഉള്‍പ്പെടെ 71 മെഡലുമായി ഇന്ത്യ നിലവില്‍ നാലാംസ്ഥാനത്ത് തുടരുകയാണ്. ബുധനാഴ്ച അമ്ബെയ്ത്ത് മിക്‌സഡ് കോമ്ബൗണ്ട് ടീം ഇനത്തില്‍ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 71 ആയി ഉയര്‍ന്നത്. ഇതോടെ 2018-ല്‍ ജക്കാര്‍ത്തയില്‍ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോഡ് ഇന്ത്യ മറികടന്നു. ജക്കാര്‍ത്തയില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെയായിരുന്നു ഇന്ത്യയുടെ മെഡല്‍ നേട്ടം 70-ല്‍ എത്തിയത്. 22 മെഡലുകളാണ് ഷൂട്ടര്‍മാര്‍ ഇന്ത്യയ്ക്കായി വെടിവെച്ചിട്ടത്. അത്ലറ്റിക്സില്‍ 23 മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു.

Previous articleസിക്കിമില്‍ മിന്നല്‍ പ്രളയം ; 23 ഓളം സൈനികര്‍ ഒഴുക്കില്‍പ്പെട്ടു
Next articleപ്രവാസി ഇന്ത്യക്കാരന് 33 കോടിയുടെ ലോട്ടറി

Leave a Reply