കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാ സംഗമം MLA EXCELLENCE AWARD 2023 സെപ്റ്റംബര്‍ 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മണക്ക് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. പ്രതിഭാ സംഗമം ബഹു ജസ്റ്റിസ് സിറിയക്ക് ജോസഫ് (ലോകായുക്ത) ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിശിഷ്ടാതിഥിയായി ഡോ.എസ്.ഉണ്ണികൃഷ്ണന്‍ നായര്‍ (ഡയറക്ടര്‍ ഓഫ് വിക്രം സാരാഭായി സ്‌പേയ്‌സ് സെന്റര്‍, ISRO തുമ്പ) പങ്കെടുക്കും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അവാര്‍ഡ് വിതരണം ചെയ്യും. കോട്ടയം ജില്ലാ കളക്ടര്‍ ശ്രീമതി വി. വിഗ്‌നേശ്വരി IAS അനുമോദന പ്രസംഗം നടത്തും. ശ്രീ ഋഷിരാജ് സിംഗ് IPS (മുന്‍ എക്‌സൈസ് കമ്മീഷണര്‍) ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തും. ശ്രീ പി.വി സുനില്‍ (കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി സ്മിത എന്‍.വി (കടുത്തുരുത്തി ഗ്രാമപഞ്ചയത്ത് പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ശ്രീ ദിലീഷ് പോത്തന്‍, ശ്രീ ലിസ്റ്റിന്‍ സ്റ്റീഫന്‍, ശ്രീ സന്തോഷ് റ്റി കുരുവിള, ശ്രീ രമേഷ് പിഷാരടി, ശ്രീമതി നീന കുറുപ്പ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.











