Home ഓഷിയാന ഏഷ്യൻ ഗെയിംസ് ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം ; ഷൂട്ടിങ് ടീം ഇനത്തില്‍ വെള്ളി

ഏഷ്യൻ ഗെയിംസ് ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം ; ഷൂട്ടിങ് ടീം ഇനത്തില്‍ വെള്ളി

489
0

ഹാങ്ചോ : ഏഷ്യൻ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം. 50 മീറ്റര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ഇന്ത്യൻ ടീം വെള്ളി നേടിയത്. സിഫ്റ്റ് കൗര്‍ സമ്ര, ആഷി ചൗക്‌സി, മണിനി കൗശിക് എന്നിവരുടെ ടീം ആണ് ജേതാക്കള്‍. 1764 പോയിന്‍റ് നേടിയാണ് ഇന്ത്യൻ ഷൂട്ടിങ് ടീമിന്‍റെ വെള്ളി നേട്ടം. 1773 പോയിന്‍റുമായി ചൈന സ്വര്‍ണവും 1756 പോയിന്‍റുമായി കൊറിയൻ ടീം വെങ്കലവും മെഡല്‍ നേടി. ഇന്ത്യയുടെ ഷൂട്ടിങ് ടീം നേടുന്ന ആറാമത്തെ മെഡലാണിത്. 2018 ജക്കാര്‍ത്ത ഏഷ്യൻ ഗെയിംസില്‍ ഷൂട്ടിങ് ടീം ഒമ്ബത് മെഡലുകള്‍ നേടിയിരുന്നു. ഏഷ്യൻ ഗെയിംസില്‍ ഇതുവരെ 15 മെഡല്‍ നേട്ടം കൈവരിച്ച്‌ ഇന്ത്യൻ ടീം മുന്നേറുകയാണ്. ഇതില്‍ അഞ്ച് മെഡലുകള്‍ വെള്ളിയാണ്.

Previous articleആംസ്റ്റര്‍ഡാം സെപ്റ്റിമിയസ് ; മികച്ച ഏഷ്യൻ ഏഷ്യൻ നടനുള്ള അവാര്‍ഡ് സ്വന്തമാക്കി ടൊവിനോ തോമസ്
Next articleഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന സംവിധാനം ഒരുക്കി ഗൂഗിള്‍പേ

Leave a Reply