Home യൂറോപ്പ് ആംസ്റ്റര്‍ഡാം സെപ്റ്റിമിയസ് ; മികച്ച ഏഷ്യൻ ഏഷ്യൻ നടനുള്ള അവാര്‍ഡ് സ്വന്തമാക്കി ടൊവിനോ തോമസ്

ആംസ്റ്റര്‍ഡാം സെപ്റ്റിമിയസ് ; മികച്ച ഏഷ്യൻ ഏഷ്യൻ നടനുള്ള അവാര്‍ഡ് സ്വന്തമാക്കി ടൊവിനോ തോമസ്

416
0

ആംസ്റ്റര്‍ഡാം : മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റീമിയസ് അവാര്‍ഡ് കരസ്ഥമാക്കി ടൊവിനോ തോമസ്. നെതര്‍ലൻഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയത്. ജൂഡ് ആന്തണി ജോസഫിന്റെ ‘2018’ എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്ബോഴും ഉയരുന്നതിലാണ് കേരളത്തിൻ്റെ മഹത്വമെന്ന് ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘‘നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്ബോഴും ഉയരുന്നതിലാണ്.

2018ല്‍ അപ്രതീക്ഷിതമായി പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീണുതുടങ്ങി. എന്നാല്‍ പിന്നീട് ലോകം കണ്ടത് കേരളീയര്‍ എന്താണെന്ന്. എന്നെ മികച്ച ഏഷ്യൻ നടനായി തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡിന് നന്ദി. അത് എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും. 2018 എന്ന സിനിമയിലെ എൻ്റെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം എന്നതാണ് ഈ അവാര്‍ഡിൻ്റെ പ്രത്യേകത. ഈ പുരസ്കാരം കേരളത്തിനാണ്.’’– പുരസ്കാരനേട്ടത്തിൻറെ സന്തോഷം പങ്കുവച്ച്‌ ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു

Previous articleസംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത
Next articleഏഷ്യൻ ഗെയിംസ് ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം ; ഷൂട്ടിങ് ടീം ഇനത്തില്‍ വെള്ളി

LEAVE A REPLY