Home ഇന്ത്യ ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന സംവിധാനം ഒരുക്കി ഗൂഗിള്‍പേ

ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന സംവിധാനം ഒരുക്കി ഗൂഗിള്‍പേ

381
0

ഡിജിറ്റല്‍ യുഗം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കളില്‍ അധികവും ഇന്ന് യുപിഐ സംവിധാനത്തിലൂടെയാണ് ഇടപാടുകള്‍ നടത്തുന്നത്. സമയ ലാഭം എന്നതിനാല്‍ തന്നെ ഇത് കൂടുതല്‍ ജനപ്രിയമായി. യുപിഐ ഇടപാടുകള്‍ നിലവില്‍ വന്നതോടെ ഇതില്‍ തന്നെ ഗൂഗിള്‍ പേ ഉപയോഗിക്കാത്തവര്‍ വളരെ ചുരുക്കമാണ്. ഇപ്പോഴിതാ ഏതൊരു കാര്യത്തിനും ഇടപാട് നടത്താം എന്നത് പോലെ തന്നെ വായ്പ എടുക്കാനുള്ള സൗകര്യവും എത്തിയിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ ആപ്പില്‍ നിന്നും വായ്പ എടുക്കാൻ സാധിക്കും. ഗൂഗിള്‍ പേ മുഖേന സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡിഎംഐ ഫിനാൻസാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ വായ്പ എടുക്കുന്നതിനുള്ള നടപടിക്രമങ്ങളും വളരെ എളുപ്പമാണ്.

മൊബൈല്‍ വഴി ഗൂഗിള്‍ പേയില്‍ നിന്നും വളരെ പെട്ടെന്ന് തന്നെ വായ്പയ്‌ക്കായുള്ള അപേക്ഷ പൂര്‍ത്തിയാക്കാൻ സാധിക്കും. പരമാവധി ഒരു ലക്ഷം രൂപ വരെയാകും ലഭിക്കുക. മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ അര്‍ഹതയുള്ള ഉപയോക്താക്കള്‍ക്കായിരിക്കും വായ്പാ തുക ലഭിക്കുക. അപേക്ഷകരുടെ വിശദാംശങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമാകും വായ്പ അനുവദിക്കുന്നത്. പരിശോധനയില്‍ യോഗ്യരെന്ന് തെളിഞ്ഞാല്‍ ഒരു ലക്ഷം രൂപ ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നതായിരിക്കും. 36 മാസത്തിനുള്ളിലാണ് പണം തിരിച്ചടയ്‌ക്കേണ്ടത്. ഗൂഗിള്‍ പേയുടെ പ്രീ യോഗ്യതയുള്ളവരാകും വായ്പയ്‌ക്ക് അര്‍ഹതയുള്ളത്.

Previous articleഏഷ്യൻ ഗെയിംസ് ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം ; ഷൂട്ടിങ് ടീം ഇനത്തില്‍ വെള്ളി
Next articleഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എൻട്രിയായി ‘2018’

LEAVE A REPLY