Home ഗൾഫ് ജിം ഖത്തര്‍ ; നൂറു ദിനഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി

ജിം ഖത്തര്‍ ; നൂറു ദിനഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി

379
0

ദോഹ : ആരോഗ്യ -കായിക മേഖലയില്‍ ഖത്തറിലെ ഇന്ത്യൻ പ്രവാസികളില്‍ 3 വര്ഷം കൊണ്ട് ഏറ്റവും ശ്രദ്ധേയമായപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച GYM Qatar ( Good life Youth Mission ) 100 ദിവസം നീണ്ടു നില്‍ക്കുന്ന Hit- Fit ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് തുടക്കം കുറിച്ചു . ISC (ഇന്ത്യൻ സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി ചാലാഞ്ച് ഫ്ലാഗ് ഓഫ് ചെയ്‌തു. .ചടങ്ങില്‍ ഖത്തര്‍ ഇന്ത്യൻ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി മുനീര്‍ മങ്കട ,ലൈറ്റ് യൂത്ത് ക്ലബ് സെക്രട്ടറി ഷെമീര്‍ ചെന്ത്രപ്പിന്നി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

പ്രോഗ്രാം ട്രൈയിനര്‍മാരായ ജാസ്സിം ഖലീഫ ,നിസ്സാം വി ട്ടി എന്നിവര്‍ ആരോഗ്യമുള്ള ശരീരത്തിനായുള്ള ഭക്ഷണ ശീലത്തെ കുറിച്ചും വ്യായാമ രീതിയെക്കുറിച്ചും വിശദീകരിച്ചു .ചീഫ് ട്രെയ്നറും 5 ഗിന്നസ് റെക്കോര്‍ടുകളുടെ ഉടമയുമായ ഷഫീഖ് മുഹമ്മദ് ആദ്യ ദിനത്തിലെ വര്‍ക്‌ഔട് സെഷന് നേതൃത്വം നല്‍കി. രാവിലെ 4.30ന് റയ്യാൻ പാര്‍ക്കില്‍നടന്നുവരുന്ന
100 ദിവസം നീണ്ടു നിക്കുന്ന വര്‍ക്‌ഔട്ടില്‍ താല്പര്യമുള്ളവര്‍ക്ക്പങ്കുചേരാവുന്നതാണെന്ന് സഘാടക സമിതി സമിതി അംഗങ്ങള്‍ അറിയിച്ചു പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഇബ്രാഹീം എ. പി നന്ദി പറഞ്ഞു.

ഷഫീക് അറക്കല്‍

Previous articleമണിപ്പുര്‍ കലാപം ; 72 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 8 പേര്‍, ഒരാള്‍ക്ക് പരിക്ക്
Next articleചിക്കാഗോ എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Leave a Reply