വാഷിങ്ടന്‍ : ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 2 ദിവസം മുന്‍പ് തന്നെ ഇന്ത്യയിലെത്തും. ന്യൂഡല്‍ഹിയില്‍ വെച്ചാണ് ജി20 ഉച്ചകോടി നടക്കുന്നത്. സെപ്റ്റംബര്‍ 7ന് എത്തുന്ന ബൈഡന്‍ വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.സെപ്റ്റംബര്‍ 9, 10 തീയതികളിലാണ് ജി 20 രാജ്യങ്ങളുടെ സമ്മേളനം നടക്കുന്നത്. സെപ്റ്റംബര്‍ 8നാണ് മോദിയും ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. എന്തെല്ലാം വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്ന കാര്യം വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. ജി20 സമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാനം, ക്ലീന്‍ എനര്‍ജി, റഷ്യ യുക്രൈന്‍ യുദ്ധം, സാമ്ബത്തിക സഹകരണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. 2026 ലെ ജി20 സമ്മേളനം സംഘടിപ്പിക്കുന്ന രാജ്യം കൂടിയാണ് യുഎസ്.
Home അമേരിക്ക ജി20 ഉച്ചകോടി ; ബൈഡന്‍ 2 ദിവസം മുന്‍പ് ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച












