Home ഇന്ത്യ ശ്രേഷ്‌ഠ ബാവയെ ജെയ്‌ക് സന്ദര്‍ശിച്ചു , സഭയെ സഹായിച്ചവരെ സഹായിക്കും ; ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌

ശ്രേഷ്‌ഠ ബാവയെ ജെയ്‌ക് സന്ദര്‍ശിച്ചു , സഭയെ സഹായിച്ചവരെ സഹായിക്കും ; ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌

221
0

കൊച്ചി : യാക്കോബായ സുറിയാനി സഭാനേതൃത്വത്തെ സന്ദര്‍ശിച്ച്‌ പുതുപ്പള്ളി എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ജെയ്‌ക്‌ സി. തോമസ്‌. മന്ത്രി വി.എന്‍. വാസവനും ഒപ്പമുണ്ടായിരുന്നു. പല കാര്യങ്ങളിലും സര്‍ക്കാര്‍ സഭയ്‌ക്കൊപ്പം നിന്നിട്ടുണ്ടെന്നും സഭയെ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും യാക്കോബായ സഭാനേതൃത്വം വ്യക്‌തമാക്കി.സഭയ്‌ക്കു നീതി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ മികച്ച പരിഗണന നല്‍കുന്നുണ്ടെന്നു മെത്രാപ്പോലീത്തന്‍ ട്രസ്‌റ്റി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ പറഞ്ഞു. സഭയ്‌ക്കു നീതി കിട്ടാന്‍ ആര്‍ജവമുള്ള സര്‍ക്കാരാണിപ്പോഴുള്ളത്‌. സഭയ്‌ക്കു നീതി കിട്ടണമെന്നു പറയാന്‍ തയാറായ മുഖ്യമന്ത്രിയാണിവിടെ.

സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാരില്‍നിന്നു നീതിപൂര്‍വമായ നടപടിയുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു. യാക്കോബായ സഭയുടെ കൊച്ചി ഭദ്രാസന ആസ്‌ഥാനത്തെത്തിയാണ്‌ ഇരുവരും ജോസഫ്‌ മോര്‍ ഗ്രിഗോറിയസുമായി കൂടിക്കാഴ്‌ച നടത്തിയത്‌.
രാവിലെ പുത്തന്‍കുരിശ്‌ പാത്രിയാര്‍ക്കീസ്‌ ആസ്‌ഥാനത്തു ശ്രേഷ്‌ഠ ബസേലിയോസ്‌ പ്രഥമന്‍ കാതോലിക്കയെയും ഇരുവരും സന്ദര്‍ശിച്ചു. പുതുപ്പള്ളിയില്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട്‌ നേടാന്‍ കഴിയുമെന്നു മന്ത്രി വി.എന്‍. വാസവന്‍ പ്രതികരിച്ചു. മണ്ഡലത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും കൂട്ടുകെട്ടുണ്ടാക്കിയതായി അദ്ദേഹം ആരോപിച്ചു.

Previous articleഉമ്മന്‍ചാണ്ടിയെ നെഞ്ചോട്‌ ചേര്‍ത്ത്‌ യു.ഡി.എഫ്‌. കണ്‍വന്‍ഷന്‍
Next articleഭാരത് മാതാ ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ; സ്വാതന്ത്ര്യദിനത്തില്‍ രാഹുല്‍ ഗാന്ധി

Leave a Reply