ഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുന:സ്ഥാപിച്ചതില്‍ ഇന്ത്യ സഖ്യത്തില്‍ ഗംഭീര ആഘോഷം. രാഹുലിന്റെ എംപി സ്ഥാനം പുന:സ്ഥാപിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രതിഷേധത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ലോക്‌സഭാ വിജ്ഞാപനം ഇറങ്ങിയത്. ഇതേ തുടര്‍ന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ത്യ സഖ്യ നേതാക്കള്‍ക്ക് മധുരം വിതരണം ചെയ്തു.അതേസമയം, എഐസിസി ആസ്ഥാനത്തും വന്‍ ആഘോഷങ്ങളാണ് നടക്കുന്നത്. സോണിയ ഗാന്ധിയുടെ വീടിന് മുന്നിലും ആഘോഷം തുടങ്ങിയിട്ടുണ്ട്. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ ഡാന്‍സും വാദ്യവുമായാണ് ആഘോഷം നടത്തുന്നത്.
Home ഇന്ത്യ രാഹുല്‍ ലോക്‌സഭയിലേക്ക് ; സോണിയുടെ വീടിന് മുന്നില്‍ നൃത്തം ചെയ്ത് പ്രവര്‍ത്തകര്‍, ആഘോഷത്തിമിര്‍പ്പില്‍ ‘ഇന്ത്യ’











