Home ഇന്ത്യ രാഹുല്‍ ഗാന്ധി വീണ്ടും എംപിയായി പാര്‍ലമെന്റില്‍ ; മധുരം പങ്കിട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ; വന്‍...

രാഹുല്‍ ഗാന്ധി വീണ്ടും എംപിയായി പാര്‍ലമെന്റില്‍ ; മധുരം പങ്കിട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ; വന്‍ വരവേല്‍പ് നല്‍കി പ്രതിപക്ഷ നേതാക്കള്‍

307
0

ന്യൂഡെല്‍ഹി : ലോക്‌സഭാ എംപി പദവി പുനഃസ്ഥാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തി. അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടായതിന് പിന്നാലെ തിങ്കളാഴ്ച (ഓഗസ്റ്റ് ഏഴ്) ലോക്സഭാ സെക്രട്ടേറിയറ്റ് അംഗത്വം പുനഃസ്ഥാപിച്ച്‌ ഉത്തരവിറക്കിയിരുന്നു. മണ്‍സൂണ്‍ സമ്മേളനം നടക്കുന്നതിനിടെയാണ് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി എത്തിയത്. പാര്‍ലമെന്റ് പരിസരത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിന് നിരവധി പ്രതിപക്ഷ എംപിമാരില്‍ നിന്ന് ഉജ്വല സ്വീകരണം ലഭിച്ചു. മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ വണങ്ങിയതിന് ശേഷമാണ് രാഹുല്‍ പാര്‍ലമെന്റിലേക്ക് പ്രവേശിച്ചത്.

‘മോദി കുടുംബപ്പേര്’ പരാമര്‍ശത്തിന്റെ പേരില്‍ ഗുജറാത്ത് കോടതി അപകീര്‍ത്തി കേസില്‍ ശിക്ഷിക്കുകയും രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തതിന് ശേഷം മാര്‍ച്ച്‌ 23 ന് രാഹുല്‍ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ സ്വാഗതാര്‍ഹമായ നടപടിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ വിശേഷിപ്പിച്ചത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയുടെ എംപി പദവി അയോഗ്യനാക്കിയ നടപടി പിൻവലിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ക്ക് മധുരം വിളമ്ബുന്ന വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു. വാര്‍ത്ത പുറത്തുവന്നയുടൻ പാര്‍ട്ടി ആസ്ഥാനത്തും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വസതിക്ക് പുറത്തും ആഘോഷങ്ങള്‍ നടന്നു.

Previous articleരാഹുല്‍ ലോക്‌സഭയിലേക്ക് ; സോണിയുടെ വീടിന് മുന്നില്‍ നൃത്തം ചെയ്ത് പ്രവര്‍ത്തകര്‍, ആഘോഷത്തിമിര്‍പ്പില്‍ ‘ഇന്ത്യ’
Next articleകന്നഡ നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്‌പന്ദന അന്തരിച്ചു

Leave a Reply