ചെന്നൈ : രാജ്യത്തിന് അഭിമാനമായി മാറിയ 13 വയസുകാരൻ ബൈക്ക് റേസര്‍ കൊപ്പാരം ശ്രേയസ് ഹരീഷ് റേസിംഗ് അപകടത്തില്‍ മരണപ്പെട്ടു. ശനിയാഴ്ച ചെന്നൈയിലെ ഇരുങ്ങാട്ടുകോട്ടയില്‍ നടന്ന ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കുമ്ബോഴാണ് അപകടം ഉണ്ടായത്. മേയില്‍ സ്പെയിനില്‍ നടന്ന ടൂവീലര്‍ റേസിംഗ് ലോക ചാമ്ബ്യൻഷിപ്പ് ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ശ്രേയ്യസ്. ‘ദി ബംഗളൂരു കിഡ്’ എന്നറിയപ്പെടുന്ന ശ്രേയസ് 200 സിസി മോട്ടോര്‍ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. മത്സരത്തിന്റെ മൂന്നാം റൗണ്ടിനിടെ ബൈക്ക് സ്കിഡ് ആവുകയും ഹെല്‍മറ്റ് ഊരിപ്പോവുകയായിരുന്നു. ശ്രേയ്യസിന് പിന്നാലെ എത്തിയിരുന്ന മറ്റൊരു റൈഡര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ റൈഡറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടമുണ്ടായി ഉടൻ ശ്രേയ്യസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
ശ്രേയസിന്റെ മരണത്തെ തുടര്‍ന്ന് മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് വാരാന്ത്യത്തിലെ ബാക്കിയുള്ള മത്സരങ്ങള്‍ റദ്ദാക്കി. ജൂലൈ 26 ന് തന്റെ പതിമൂന്നാം ജന്മദിനം ആഘോഷിച്ച ശ്രേയസ്, ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയ യുവ മോട്ടോര്‍ ബൈക്ക് റേസറായിരുന്നു. ഈ വര്‍ഷം മേയില്‍ സ്പെയിനില്‍ നടന്ന ടൂവീലര്‍ റേസിംഗില്‍ ലോക ചാമ്ബ്യൻഷിപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ശ്രേയ്യസ് പേരിലാക്കിയിരുന്നു. സ്പെയിനില്‍ നടന്ന എഫ്‌ഐഎം മിനി-ജിപി വേള്‍ഡ് ചാമ്ബ്യൻഷിപ്പില്‍ പങ്കെടുത്ത താരം തന്റെ പ്രതിഭ വ്യക്തമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഒന്നാമത്തെയും തുടര്‍ന്നുള്ള രണ്ടാമത്തെയും മത്സരത്തില്‍ യഥാക്രമം അഞ്ച്, നാല് സ്ഥാനങ്ങളിലാണ് ശ്രേയ്യസ് ഫിനിഷ് ചെയ്തത്. സ്ഥാനങ്ങള്‍ നേടി. ഇന്ത്യയിലെ ഫിം മിനി-ജിപിയില്‍ തന്റെ കരിയര്‍ ആരംഭിച്ച ശ്രേയ്യസ്, 2022-ല്‍ ചാമ്ബ്യൻഷിപ്പ് നേടിയിരുന്നു. റൂക്കി കപ്പിനായി ശ്രേയ്യസിനെ ടിവിഎസ് തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.











