ന്യൂഡെല്‍ഹി : ഇന്ത്യ മഹത്തായ ഒരു ശക്തിയാണെന്ന് വാഴ്ത്തി ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗ്. തലസ്ഥാനമായ ഡല്‍ഹിയില്‍ നടന്ന റെയ്സിന ഡയലോഗ് 2023 ന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അധ്യക്ഷതയില്‍ നടന്ന ക്വാഡ് യോഗത്തിലാണ് പെന്നി വോംഗ് രാജ്യത്തെ അഭിനന്ദിച്ചത്.
ഇന്ത്യ ഒരു നിര്‍ണായക ശക്തിയാണ്. ഇക്കാലത്തെ ചില വെല്ലുവിളികള്‍ക്ക് വ്യത്യസ്തമായ വീക്ഷണം കൊണ്ടുവരുന്ന ഒരു നാഗരിക ശക്തിയാണ് ഇന്ത്യയെന്ന് തങ്ങള്‍ക്ക് മനസിലായെന്നും വോംഗ് വ്യക്തമാക്കി. ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ എന്നിവരും ക്വാഡ് ഗ്രൂപ്പിന്റെ യോഗത്തില്‍ പങ്കെടുത്തു.













