ബ്രിട്ടനിലേക്ക് വരുന്ന അനധികൃത കുടിയേറ്റക്കാർക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി ഋഷി സുനക്. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയിലെത്തുന്നവരെ ഇത്തരത്തില് തടഞ്ഞുവയ്ക്കും. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവരെ തിരിച്ചയക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ കഴിയുമെങ്കിൽ, അവരെ അവിടേക്കോ റുവാണ്ട പോലുള്ള സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ചെയ്യുന്നതുപോലെ യുകെയിലേക്കുള്ള പ്രവേശനം നിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ അതേ മാതൃകയിൽ ബ്രിട്ടൻ ‘അനധികൃത കുടിയേറ്റ ബിൽ’ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന സൂചനകൾക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ് . ഇംഗ്ലീഷ് ചാനൽ കടന്ന് യുണൈറ്റഡ് കിംഗ്ഡത്തിലെത്തുന്ന ചെറുവള്ളങ്ങൾ അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
Home യൂറോപ്പ് യുകെയിൽ അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാർക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി ഋഷി സുനക്














