പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിലേക്ക് തിരിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബാസ്റ്റിലെ ദിന പരേഡിലെ വിശിഷ്ടാതിഥിയാണ് മോദി. സുരക്ഷ, ആണവോര്‍ജ്ജ സാങ്കേതിക വിദ്യ, സൈബര്‍ സുരക്ഷ എന്നിവ മോദിമാക്രോണ്‍ കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളാണ്. യുഎഇ കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും മോദിയുടെ മടക്കം. 26 റഫാല്‍ പോര്‍ വിമാനങ്ങളും രണ്ട് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളും വാങ്ങുന്നതടക്കം സുപ്രധാന പ്രതിരോധ ഇടപാടുകള്‍ മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാ?ഗമാണ്. ഫ്രാന്‍സില്‍ നിന്ന് നേരത്തെ ഇന്ത്യ വാങ്ങിയ മൂന്ന് റഫാല്‍ പോര്‍ വിമാനങ്ങളും പരേഡിനൊപ്പമുളള വ്യോമാഭ്യാസങ്ങളില്‍ പങ്കെടുക്കും. ഇന്ത്യയില്‍ വിമാന എന്‍ജിന്‍ സംയുക്തമായി നിര്‍മിക്കാനുളള പദ്ധതി പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്രയില്‍ ജയ്താപുരില്‍ 1650 മെ?ഗാവാട്ട് ആണവോര്‍ജ നിലയം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കരാ!ര്‍ ചര്‍ച്ചകളുണ്ടാവും. മടക്കയാത്രയില്‍ 15ന് പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കും.











