Home ഗൾഫ് വോയ്‌സ് ഓഫ് സത്യനാഥന്‍ താരങ്ങള്‍ ഖത്തറില്‍ ; ആഘോഷമാക്കി ആരാധകര്‍

വോയ്‌സ് ഓഫ് സത്യനാഥന്‍ താരങ്ങള്‍ ഖത്തറില്‍ ; ആഘോഷമാക്കി ആരാധകര്‍

305
0

ദോഹ : വോയ്‌സ് ഓഫ് സത്യനാഥൻ പാൻ ഇന്ത്യൻ സിനിമയെന്ന് വിശേഷിപ്പിക്കാമെന്ന് നടനും സംവിധായകനുമായ ജോണിആന്റണി. മറ്റു ഭാഷാസിനിമകളിലെ താരങ്ങള്‍ സിനിമയില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം ഡല്‍ഹി, കോല്‍കത്ത എന്നിവിടങ്ങളില്‍ കൂടി ചിത്രീകരിച്ചസിനിമയ്ക്ക് ജോജുവും ദിലീപും ആദ്യമായി ഒരുമിക്കുന്നതെന്നപ്രത്യേകതകൂടിയുള്ളതായി ജോണി ആന്റണി പറഞ്ഞു.സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോണിആന്റണി.

ഏഴുമാസം ഷൂട്ടിംഗ് ബ്രൈക് ആയതാണ് സിനിമ റിലീസിനു വൈകിയതെന്ന് നിര്‍മ്മാതാവ് ബാദുഷ പറഞ്ഞു. ക്യാമറയുടെ മുന്നില്‍ ആത്മവിശ്വാസം പകരുന്നതായിരുന്നു ദിലീപുമായുള്ള ചിത്രീകരണവേളകളെന്ന് സിനിമയിലെ നായികവീണ നന്ദകുമാര്‍ പറഞ്ഞു.
നാളുകള്‍ക്ക് ശേഷം വരുന്നദിലീപ് സിനിമ പ്രേക്ഷരിലേക്ക് പരമാവധി പ്രമോട്ട്ചെയ്യുമെന്ന് ആള്‍ കേരള ദിലീപ് ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റ് റിയാസ് പറഞ്ഞു.
മലയാള സിനിമയിലെ ലഹരി ഉപയോഗംമുൻകാലങ്ങളിലുള്ളതാണെന്നും സെറ്റില്‍ ശല്യമാകുന്നവര്‍ വീട്ടിലിരിക്കട്ടെയെന്ന നിലപാടെടുക്കണമെന്നും
ജോണി ആന്റണി അഭിപ്രായപെട്ടു.

സംവിധായകനെന്ന നിലയില്‍ സിനിമയില്‍ തുടക്കം കുറിച്ചത് ദിലീപിനെ നായകനാക്കിക്കൊണ്ടാണ്.ദിലീപിന്റെ പേരില്‍ പില്‍ക്കാലത്തുണ്ടായ വിവാദങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കാറില്ലെന്നും ദിലീപ് എക്കാലവും തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു,അഭിനയത്തില്‍ സജീവമാകുമ്ബോഴും സി ഐ ഡി മൂസ യുടെ രണ്ടാംഭാഗവും മമ്മൂട്ടി ചിത്രവും സംവിധാനംചെയ്യുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പുരോഗമികുന്നതായും ജോണി ആന്റണി പറഞ്ഞു. പുതുതലമുറ സിനിമയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുമ്ബോഴും പഴയകാല സിനിമയിലെ കോമഡി രംഗങ്ങള്‍ ഇപ്പോഴും വലിയ രീതിയില്‍ ആസ്വദിക്കപ്പെടുന്നുണ്ട്.ഈ സിനിമകള്‍ ടെലിവിഷൻ ചാനലുകള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്നത് അതുകൊണ്ടാണെന്നും ജോണി ആന്റണി വ്യക്തമാക്കി.

സമീപ കാലത്തിറങ്ങിയ ഏതാനും സിനിമകളെ മലബാര്‍ സിനിമകളെന്ന് വേര്‍തിരിക്കുന്ന തിനോട് യോജിപ്പില്ല.എല്ലാവരും എല്ലാതരം സിനിമകളും എടുക്കുമ്ബോഴേ സിനിമ പൂര്‍ണമാകൂ-മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹംപറഞ്ഞു.നല്ല കഥകള്‍ തന്നെയാണ് പഴയ കാലത്തും പുതിയ കാലത്തും നല്ല സിനിമകളുടെ അടിത്തറയായെന്നും ജോണി ആന്റണി അഭിപ്രായപ്പെട്ടു. വ്ലോഗര്‍ മാര്‍ക്ക് നല്ല സിനിമയെ പരാജയപെടുത്താൻ കഴിയില്ലെന്നും, അവരില്‍ ചിലരുടെ നിരൂപണഭാഷയുടെ സംസ്ക്കാരം നിലവാരമില്ലാത്തതാണെന്നും ജോണി ആന്റണി പ്രതികരിച്ചു. ദോഹ മാഗ്‌നം ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ റേഡിയോ മലയാളം ആര്‍ ജെ പാര്‍വതി, ദിലീപ് ഫാൻസ്‌ അസോസിയേഷൻ ഖത്തര്‍ ചാപ്പ്റ്റര്‍ പ്രസിഡന്റ് ഷിനോജ് എന്നിവരും പങ്കെടുത്തു.

വോയിസ് ഓഫ് സത്യനാഥന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്നലെ വൈകുന്നേരം 6.30 ന് അബുസിദ്ര മാളില്‍ ദിലീപും വീണ നന്ദകുമാറും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിആരാധകര്‍ ആഘോഷമാക്കി.റേഡിയോ മലയാളം ആര്‍ ജെ രതീഷ്, ആര്‍ ജെ തുഷാര എന്നിവര്‍ അവതാരകരായി. റാഫി സംവിധാനം ചെയ്ത വോയിസ് ഓഫ് സത്യനാഥൻ
മിഡിലീസ്റ്റിലുംകേരളത്തിലുമുള്‍പെടെ ജൂലായ് 14 ന് തിയേറ്ററുകളില്‍ എത്തും.

ഷഫീക് അറക്കല്‍

Previous articleബേബി പെരേപ്പാടനും മകൻ ഡോ. ബ്രിട്ടോയും അയര്‍ലണ്ടില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥികള്‍ ; മലയാളികള്‍ക്ക് അത്യപൂര്‍വ നേട്ടം
Next articleകാനഡ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ലക്ഷ്യ സെൻ

Leave a Reply