കാനഡ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിനു ജയം. കാനഡയിലെ കാൽഗറിയിൽ നടന്ന മത്സരത്തിൽ ചൈനയുടെ ലി ഷി ഫെംഗിനെ 21-18, 22-20 എന്ന സ്കോറിനാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്. ലോക 19-ാം നമ്പർ താരമായ ലക്ഷ്യ സെമിഫൈനലിൽ ജാപ്പനീസ് താരം കെന്റ നിഷിമോട്ടോയെ പരാജയപ്പെടുത്തിയിരുന്നു.












